മന്ത്രി ശശീന്ദ്രനടക്കം 50ലേറെ യാത്രക്കാർ; എയർ ഇന്ത്യ വിമാനം ആകാശത്ത് വട്ടമിട്ട് പറന്ന ശേഷം തിരിച്ചറക്കി

0
894

മുംബൈ: എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനമാണ് ഒരു മണിക്കൂർ പറന്ന ശേഷം തിരിച്ചിറക്കിയത്. രാവിലെ 5.40ന് മുംബയിൽ നിന്നു പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്.  മന്ത്രി എകെ ശശീന്ദ്രൻ അടക്കം 50 ലേറെ യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. സാങ്കേതിക തകരാർ കാരണം തിരിച്ചിറക്കിയെന്നാണ് വിശദീകരണം. യാത്രക്കാർ സുരക്ഷിതരാണ്. ഇവർക്ക് മറ്റൊരു വിമാനം ഏർപ്പെടുത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അതിനിടെ, എയര്‍ ഇന്ത്യയുടെ സ്റ്റോക്ഹോം – ഡല്‍ഹി നേരിട്ടുള്ള വിമാനസര്‍വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സ്വീഡനിലെ ഇന്ത്യന്‍ സമൂഹം സിവില്‍ വ്യോമയാന മന്ത്രാലയത്തിന് അപേക്ഷ നല്‍കി. സ്റ്റോക്ഹോം – ഡല്‍ഹി എയര്‍ ഇന്ത്യ സര്‍വീസ് പുനരാരംഭിക്കാന്‍ ശക്തമായ ക്യാംപെയ്നാണ് തുടങ്ങിയത്. നോര്‍ക്ക റൂട്ട്സ് വഴി കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തിന് കത്തയച്ച് കാത്തിരിക്കുകയാണ് സ്വീഡനിലെ ഇന്ത്യന്‍ സമൂഹം.

നിലവില്‍ മിഡില്‍ ഈസ്റ്റ് വഴിയാണ് സ്റ്റോക്ഹോമില്‍നിന്നും ഇന്ത്യയിലേക്ക് വേഗത്തില്‍ എത്തിച്ചേരാനുള്ള മാര്‍ഗം. ഈ സെക്ടറില്‍ അധികം വിമാനങ്ങള്‍ സര്‍വീസ് നടത്താത്തതിന്റെ മുഖ്യകാരണം ഉയര്‍ന്ന നിരക്കുകളാണ് വിമാനകമ്പനികള്‍ വാങ്ങുന്നത്. കോവിഡിന് മുന്‍പ് നാലായിരം മുതല്‍ ആറായിരം (32000/48000 ഇന്ത്യന്‍ രൂപ ) സ്വീഡിഷ് ക്രോണര്‍ ആയിരുന്ന വിമാനനിരക്ക് ഇന്ന് പതിനായിരം മുതല്‍ ഇരുപതിനായിരം വരെ (80000/160000 ഇന്ത്യന്‍ രൂപ )എത്തി നില്‍ക്കുകയാണ്. കനത്ത നിരക്ക് ഈടാക്കുന്നതുമൂലം ഇന്ത്യയിലേക്ക് യാത്ര ചെയുന്ന വിദ്യാര്‍ഥികള്‍, ബിസിനസുകാര്‍, വിദേശ വിനോദ സഞ്ചാരികള്‍ തുടങ്ങിയവരെ വലക്കുന്നതായി ക്യാംപെയ്ന്‍ തുടങ്ങിവച്ച സ്വീഡനില്‍ നിന്നുള്ള ലോക കേരള സഭാംഗം ജിനു സാമുവേല്‍ പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക