ഞങ്ങളെ നാട്ടിൽ ഇത് സുലഭമാണ് സാർ, പെട്ടിക്കടകളിൽ പോലും കിട്ടും, ഉടൻ ഓഫീസറുടെ വക ചോദ്യം, നീ ഉള്ളത് എവിടെയാണ്?; വാറ്റ് കേസിൽ പിടിയിലായ പ്രവാസിയെ സഊദി പോലീസ് ചോദ്യം ചെയ്തപ്പോൾ  നടന്നത്

0
2195

വാറ്റ് എങ്ങനെ എന്നും ചേരുവകളും വിശദീകരിച്ചു

ദമാം: വാറ്റ് കേസിൽ പിടിയിലായ ഇന്ത്യൻ പ്രവാസിയെ ചോദ്യം ചെയ്തപ്പോൾ പോലീസിനെ പോലും ഞെട്ടിച്ച് പ്രവാസിയുടെ വിശദീകരണം. കിഴക്കൻ സഊദിയിലെ ദമാമിന് സമീപമാണ് സംഭവം. വാറ്റ് കേസിൽ പിടിക്കപ്പെട്ടു കൂടുതൽ ചോദ്യം ചെയ്യലിനായി ഓഫീസരുടെ മുന്നിലേക്ക് എത്തിച്ചപ്പോഴാണ് സംഭവം. സംഭവങ്ങൾ വിശദമായി ഓഫീസർക്ക് വിശദീകരിച്ചു നൽകിയതിനാൽ അധികം ചോദ്യം ചെയ്യേണ്ടിയും വന്നില്ല. പഞ്ചാബ് സ്വദേശിയായ പ്രവാസിയാണ് ചോദ്യം ചെയ്യലിനിടെ ഞങ്ങളെ നാട്ടിൽ ഇത് സുലഭമാണ് സാർ, പഞ്ചാബിൽ പെട്ടിക്കടകളിൽ വരെ ഇത് സുലഭമായി കിട്ടും. അവിടെ വിലക്കുകളില്ല എന്നും പറഞ്ഞത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സംഭവത്തെ കുറിച്ച് പരിഭാഷകനായി ഇടപെട്ട സാമൂഹ്യ പ്രവർത്തകനാണ് വിവരങ്ങൾ പങ്ക് വെച്ചത്. കൂടെ ഉണ്ടായിരുന്ന മൂന്ന് പേരും കാര്യങ്ങൾ ചോദ്യം ചെയ്യലിൽ നിഷേധിച്ചപ്പോൾ ഇദ്ദേഹം എല്ലാം കിളി കിളി പോലെ പറഞ്ഞു കൊടുത്തു അംഗീകരിക്കുകയായിരുന്നു. അദേഹത്തിന്റെ വാക്കുകൾ. സഊദിയിൽ ഉണ്ടായിരുന്ന പത്തു വർഷവും മദ്യപിക്കുമായിരുന്നുവല്ലേ എന്ന ചോദ്യത്തിന് അതെ, അതില്ലാതെ ശരിയാകില്ല എന്നും എന്നാൽ. വാറ്റി കച്ചവടം ഇല്ലെന്നുമായിരുന്നു പഞ്ചാബിയുടെ മറുപടി. തുടർന്നായിരുന്നു അയാൾ, സാർ പഞ്ചാബിൽ പെട്ടിക്കടകളിൽ വരെ ഇത് സുലഭമായി കിട്ടുമെന്നും അവിടെ വിലക്കുകളില്ലെന്നും പറഞ്ഞത്.  ഇത് കേട്ടതോടെയാണ് നീ ഉള്ളത് എവിടെയാണ് എന്ന് ഓർമ്മയുണ്ടോ എന്ന തരത്തിൽ ഓഫീസറുടെ വക ചോദ്യം ഉയർന്നതും സഊദിയിൽ ആണെന്നും ഇത് പഞ്ചാബല്ല എന്നും ശബ്ദം ഉയർന്നത്.

സാമൂഹ്യ പ്രവർത്തകൻ പറയുന്നത് ഇങ്ങനെ 👇

അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിലേക്ക് കൈവിലങ്ങ് അണിയിച്ചു നാലാമതായി കൊണ്ടുവരപ്പെട്ടയാൾ ഒരു പഞ്ചാബിയായിരുന്നു. ഫലയിലെ പേര് കണ്ടപ്പോൾ തന്നെ ആൾ പഞ്ചാബി ആകും എന്ന് കരുതിയിരുന്നു. പേര് ചോദിച്ചു പഞ്ചാബ് സ്വദേശി ആണല്ലേ എന്ന ചോദ്യത്തിന് അതെ എന്ന് ഉത്തരം. കള്ള് വാറ്റ് , കള്ള് കുടി തുടങ്ങിയ  കേസിൽ ആണോ പോലീസ് പിടിച്ചത്. അതെ എന്ന് ഉത്തരം. ആദ്യം വന്നുപോയ മൂന്നാളും ചോദിച്ചതെല്ലാം നിഷേധിച്ചപ്പോൾ ഇയാൾ ഉള്ളത് ഉള്ളതുപോലെ പറഞ്ഞു. എത്രനാളായി ഇവിടെ ജീവിക്കുന്നു പത്തു വർഷം. പത്തു വർഷവും മദ്യപിക്കുമായിരുന്നു അല്ലേ? അതെ, അതില്ലാതെ ശരിയാകില്ല. വാറ്റി കച്ചവടം ചെയ്യാറുണ്ടോ? ഇല്ല. എനിക്ക് കഴിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കും. എവിടെയാണ് ഉണ്ടാക്കുന്നത്? വണ്ടിയിൽ വെച്ചാണ്. ട്രെയ്‌ലർ ഡ്രൈവറാണ്. എങ്ങനെയാണ് വാറ്റുന്നത്? അതിന്റെ ചേരുവകകൾ അയാൾ പറഞ്ഞു.

തുടർന്ന് അയാൾ പറഞ്ഞു സാർ പഞ്ചാബിൽ പെട്ടിക്കടകളിൽ വരെ ഇത് സുലഭമായി കിട്ടും. അവിടെ വിലക്കുകളില്ല. ഇത് കേട്ടപ്പോൾ ഓഫീസറുടെ വക ചോദ്യം നീ ഉള്ളത് എവിടെയാണ്? സൗദിയിൽ. ഇത് പഞ്ചാബല്ല. ബാക്കി കാര്യങ്ങൾ അയാൾക്ക് വിശദീകരിച്ചു കൊടുത്തു. അതെല്ലാം അയാൾ സമ്മതിച്ചു. എന്റെ ഭാഗത്താണ് തെറ്റ് എന്നയാൾ ഏറ്റു പറഞ്ഞു. എല്ലാം ഉള്ളതുപോലെ പറഞ്ഞതിനാൽ അധികം ചോദ്യം വേണ്ടി വന്നില്ല.

ഏതായാലും പത്തുവർഷമായി വാറ്റി കുടിക്കുന്ന ഈ പ്രവാസിക്ക് ഇനി ഇതൊന്നും ഇല്ലാത്ത സ്ഥലത്ത് കുറച്ചു കാലം അന്തേവാസിയായി കഴിയാം. എത്ര കാലം ഏതുവരെ എന്ന വിധി കോടതിയിലാണ്. ഏതയാലും ഈ അടുത്ത കാലത്ത് ഇത്തരം കേസുകൾ ധാരാളമായി വരുന്നുണ്ട്. ഈ രാജ്യത്തേക്ക് എന്തിനു വന്നു എന്നത് മറക്കാതെ ജീവിച്ചാൽ ഇത്തരം കുടുക്കുകളിൽ കുരുങ്ങാതെ മുന്നോട്ടു പോകാം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക