തൊടുപുഴയിൽ തലമുറമാറ്റം: പി ജെ ജോസഫ് ഇക്കുറി മത്സരിക്കില്ല, മകൻ അപു ജോൺ ജോസഫ് സ്ഥാനാർത്ഥിയാകും

ഇടുക്കി: തൊടുപുഴയിൽ തലമുറമാറ്റം. പിജെ ജോസഫ് മൽസര രംഗത്ത് ഉണ്ടാകില്ലെന്നാണ് സൂചന. പിജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫ് തൊടുപുഴയിൽ സ്ഥാനാർഥിയാകും. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ടോടെ ഉണ്ടാകും.

കേരള കോൺഗ്രസ്‌ സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. കടുത്തുരുത്തി – മോൻസ് ജോസഫ്, ഇരിങ്ങാലക്കുട – തോമസ് ഉണ്ണിയാടൻ, ചങ്ങനാശ്ശേരി – വിനു ജോബ്, തിരുവല്ല – വർഗീസ് മാമൻ, കോതമംഗലം – ഷിബു തെക്കുമ്പുറം, കുട്ടനാട് – റെജി ചെറിയാൻ, തൃക്കരിപ്പൂർ – ജോൺസ് മാത്യു എന്നിവരാണ് പട്ടികയിലുള്ളത്.