കുവൈത്തിൽ നിന്ന് പിതാവിനോപ്പം സഊദിയിലേക്കുള്ളയാത്രക്കിടെ യുവാവ് ബഹ്റൈനിൽ നിര്യാതനായി

0
1139

ബിസിനസ് ആവശ്യാർഥം പിതാവിനൊപ്പം സഊദിയിലേക്ക് പോകുന്ന വഴി ബഹ്റൈനിലെത്തിയായിരുന്നു

മനാമ: കുവൈത്തിൽ നിന്ന് സന്ദർശന വിസിയിലെത്തിയ കോഴിക്കോട് കാപ്പാട് സ്വദേശി തെക്കെ കടവത്ത് ബഷീറിന്‍റെ മകൻ മുഹമ്മദ് ഫായിസ്(22) ബഹ്റൈനിൽ നിര്യാതനായി. ബിസിനസ് ആവശ്യാർഥം പിതാവിനൊപ്പം സൗദിയിലേക്ക് പോകുന്ന വഴി ബഹ്റൈനിലെത്തിയായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇന്ന് രാവിലെയാണ് താമസസ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മാതാവ് ഫാത്തിമയും ഇളയ സഹോദരൻ ഫായിഖും കുവൈത്തിലുണ്ട്. മറ്റൊരു സഹോദരൻ ഫസ്‍ലാൻ ഉപരിപഠനാവശ്യാർഥം ജോർജിയയിലാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.