സഊദിയിൽ വാഹനം ഒട്ടകത്തിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

0
1063

അൽ-ഖുവൈയ്യ: സഊദിയിൽ വാഹനം ഒട്ടകത്തിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്. അൽ-ഖുവൈയ്യ ഗവർണറേറ്റിന് വടക്കുള്ള ഒരു ഗ്രാമത്തിലേക്കുള്ള റോഡിലാണ് അപകടമുണ്ടായത്. അൽ-ഖുവൈയ്യ-ദവാദ്‌മി ഡ്യുവൽ കാരിയേജ് വേയ്ക്ക് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്ന ഒട്ടകം റോഡിന് കുറുകെ ചാടിയതാണ് അപകടത്തിന് കാരണം. അപകടത്തിൽ ഒരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ യുവാവ് ഏത് നാട്ടുകാരനാണെന്ന് ഇപ്പോൾ വ്യക്തമല്ല.

ടൊയോട്ട കാംരി കാർ ഓടിച്ച് വരികയായിരുന്നു യുവാവ്. ഇതിനിടെ വഴി തെറ്റി വന്ന ഒട്ടകം പെട്ടെന്ന് റോഡിന് കുറുകെ ചാടിയതോടെ കാറും ഒട്ടകവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ അൽ-ഖുവൈയ്യ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.