ഹൃദയാഘാതം: യുവ മലയാളി നഴ്സ് സഊദിയിൽ മരണപ്പെട്ടു

0
4459

ജുബൈൽ അൽ മന ആശുപത്രിയിൽ എമർജൻസി വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു

ദമാം: യുവ മലയാളി നഴ്സ് സഊദിയിൽ മരണപ്പെട്ടു. പത്തനംതിട്ട ആറൻമുള സ്വദേശിനിയ ശ്രീലക്ഷമിയാണ് കിഴക്കൻ സഊദിയിലെ ജുബൈലിൽ മരണപ്പെട്ടത്. മുപ്പത്തിനാല് വയസായിരുന്നു. ശനിയാഴ്ച പുലർച്ചെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ജുബൈൽ അൽ മന ആശുപത്രിയിൽ എമർജൻസി വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു. നവോദയ ജുബൈൽ കുടുംബവേദി ടൗൺ ഏരിയ കമ്മറ്റിക്ക് കീഴിലുള്ള ടോയൊട്ട യൂണിറ്റ് എക്സികുട്ടീവ് അംഗമായിരുന്നു. ഭർത്താവ് ശ്രീകുമാർ (കുടുംബവേദി ജുബൈൽ ടൗൺ ഏരിയ സാമൂഹ്യക്ഷേമ കൺവീനർ), മകൾ ദേവിക (ജുബൈൽ ഇന്ത്യൻ സ്കൂൾ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിനി).

ഇന്നലെ രാത്രി ഭർത്താവിനും മകൾക്കുമൊപ്പം ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ചെത്തിയ ലക്ഷ്മിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ആശുപത്രിയിൽ എത്തി ചികിത്സ തേടിയെങ്കിലും മരിച്ചു.

ഊർജ്ജസ്സ്വലയായ നഴ്സിന്റെ ആകസ്മിക മരണം ജുബൈൽ മലയാളികളിൽ ഞെട്ടലുളവാക്കി. അപ്രതീക്ഷിത വിയോഗം മലയാളി സമൂഹത്തെയൊന്നാകെ ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്. ശ്രീലക്ഷ്മിയും ഭർത്താവ് ശ്രീകുമാറും നവോദയ ജുബൈൽ കുടുംബവേദിയിലെ സജീവ സാന്നിധ്യമായിരുന്നു. മൃതദേഹവുമായുള്ള തുടർ നടപടികൾ നടന്നുവരികയാണ്

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക