റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ എറണാകുളം സ്വദേശി മരണപ്പെട്ടു. എറണാകുളം പെരുമ്പാവൂർ സൗത്ത് വല്ലം ജമാഅത്തിൽപ്പെട്ട പരേതനായ മൂക്കട അദ്രുവിൻ്റെ മകൻ ഷെമീർ ആണ് മരണപ്പെട്ടത്. അൻപത് വയസായിരുന്നു. ഇന്ന് (11/04/2025) വെള്ളിയാഴ്ച രാവിലെയാണ് റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
പിതാവ്: പരേതനായ അദ്രു, മാതാവ്: ആബിദ
ഭാര്യ: ആബിദ സമീർ, മക്കൾ: മുഹമ്മദ് ശബാൻ, മുഹമ്മദ് റിസ്വാൻ, സൈനുൽ ആബിദ്. മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ഒരുക്കത്തിലാണ് ബന്ധപ്പെട്ടവർ.
റിയാദ് എറണാകുളം ജില്ലാ കെഎംസിസി പ്രസിഡൻ്റ് ഉസ്മാൻ പരീദിൻ്റെയും ജനറൽ സെക്രട്ടറി മുജീബിൻ്റെയും റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത് എന്നിവരുടെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ പുരോഗമിക്കുന്നു.





