ഓട്ടോ ഡ്രൈവറായിരുന്ന സുധീന്ദ്രൻ മാസങ്ങൾക്കു മുൻപാണു ജോലി തേടി വിദേശത്തേക്ക് പോയത്
എടപ്പാൾ: യുവാവിനെ ദുബായിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വട്ടംകുളം നെല്ലേക്കാട് ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചേന്നാട്ടിൽ നാരായണന്റെ മകൻ സുധീന്ദ്രൻ (സുധി 47) ആണ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
എടപ്പാളിലെ ഓട്ടോ ഡ്രൈവറായിരുന്ന സുധീന്ദ്രൻ മാസങ്ങൾക്കു മുൻപാണു ജോലി തേടി വിദേശത്തേക്ക് പോയത്. പിന്നീടു നാട്ടിൽ തിരിച്ചെത്തി ഒരാഴ്ച മുൻപ് തിരികെ പോയതായിരുന്നു. കഴിഞ്ഞ ദിവസമാണ് താമസസ്ഥലത്ത് മരിച്ചതായി വിവരം ലഭിച്ചത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





