സോളിഡാരിറ്റി വിമാനത്താവള മാര്‍ച്ചില്‍ സംഘര്‍ഷം:  യുദ്ധക്കളമായി എയർപോർട്ട് പരിസരം; പൊലീസിന് നേരെ  കുപ്പിയേറ്, തിരിച്ച് കണ്ണീർവാതകം | VIDEO

0
2090

മലപ്പുറം: വഖഫ് നിയമഭേദഗതിക്കെതിരെ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കരിപ്പൂര്‍ വിമാനത്താവളത്തിലേക്കായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതെ വന്നതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കുപ്പികള്‍ എറിഞ്ഞതോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകു

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെയും എസ്‌ഐഒ സംസ്ഥാന കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. വഖഫ് നിയമഭേദഗതി പിന്‍വലിക്കുക എന്ന ആവശ്യം ഉന്നയിച്ചായിരുന്നു മാര്‍ച്ച്. വമാര്‍ച്ച് വിമാനത്താവളത്തിന് മുന്നിലെത്തിയതോടെ പൊലീസ് തടഞ്ഞു.

ഇതോടെ പ്രവര്‍ത്തകര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി. പൊലീസിന്റെ ബാരിക്കേഡ് പ്രവര്‍ത്തകര്‍ തകര്‍ത്തതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെയാണ് കണ്ണീര്‍വാതകം പ്രയോഗിച്ചത്. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വിമാനത്താവളത്തിലേക്കുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. രാത്രിയും റോഡ് ഉപരോധം തുടരുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

വഖഫ് നിയമഭേദഗതിക്കെതിരെയാണ് സോളിഡാരിറ്റിയും-എസ്.ഐ.ഒയും പ്രതിഷേധം പ്രഖ്യാപിച്ചത്. തുടർന്ന് കേന്ദ്ര സർക്കാറിന്റെ മുസ്‍ലിം വിരുദ്ധ വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കാൻ പ്രതിഷേധക്കാരുമായി എത്തുന്ന ബസുകൾ പിടിച്ചെടുക്കുമെന്ന വിചിത്ര ഉത്തരവുമായി കേരള പൊലീസ് രംഗത്തെത്തിയിരുന്നു.

എന്നാൽ, ഉപരോധം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്നതിനായി പ്രവർത്തകരെ കൊണ്ടുവരുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് ഉടമസ്ഥനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നുമാണ് പൊലീസ് അറിയിപ്പിൽ പറയുന്നത്.

കേരള കോൺട്രാക്ട് കാ​രേജ് ഒപറേറ്റേഴ്സ് അസോസിയേഷൻ, കേരള ടൂറിസ്റ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ, കേരള ടൂറിസ്റ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ, കേരള ഇൻറർസ്റ്റേറ്റ് ടൂറിസ്റ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ എന്നിവയുടെ ഭാരവാഹികൾക്കാണ് കൊണ്ടോട്ടി പൊലീസ് സൂപ്രണ്ട് കത്തയച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകു