ഇനി ആ വാർത്ത ഷെയർ ചെയ്യണ്ട; മക്കയിൽ കാണാതായ കോഴിക്കോട് സ്വദേശിയെ കണ്ടെത്തി

0
1448

മക്ക: ഉംറക്കെത്തി മക്കയിൽ കാണാതായ കോഴിക്കോട് കുണ്ടുങ്ങൽ സ്വദ്ദേശി അബ്ദുൽ അസീസ് എന്നവരെ കണ്ടെത്തി. മക്ക ഹറമിന് അടുത്ത് നിന്നാണ് കണ്ടെത്തിയതെന്ന് സാമൂഹ്യ പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു. ഇദ്ദേഹത്തെ കാണാതായത് വാർത്തയായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി അബ്ദുൽ അസീസ് (68 വയസ്സ്) എന്നവരെയാണ് കാണാതായത്. മാർച്ച് 7 ന് ഉംറക്ക് പുറപ്പെട്ട് മാർച്ച് 8 ന് മക്കയിൽ എത്തിയ ഇദ്ദേഹത്തെ കുറിച്ച് ഇത് വരെ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. മാർച്ച് 28 നാണ് അവസാനമായി ഇദ്ദേഹത്തിന്റെ സന്ദേശം ബന്ധുക്കൾക്ക് ലഭിച്ചത്. “ഞാൻ ഹറമിന് അകത്ത് മതാഫിൽ ആണ് എന്ന് പറഞ്ഞ വിളിയായിരുന്നു അത്. അതിന് ശേഷം വീടുമായി ബന്ധപ്പെട്ടിരുന്നില്ല. പിന്നീട്  ഫോണിൽ ലഭിക്കുന്നില്ല എന്നായിരുന്നു ബന്ധുക്കൾ അറിയിച്ചിരുന്നത്.  ഗ്രൂപ്പ് വഴിയായിരുന്നില്ല ഉംറക്ക്എത്തിയത്. സ്വന്തമായി ഉംറ വിസഎടുത്ത് വന്നതാണ്. മക്കയിലേ ഇബ്രാഹിം ഖലീൽ റോട്ടിൽ ആണ് താമസമെന്നും വീട്ടിൽ അറിയിച്ചിരുന്നു.

തുടർന്നാണ് കണ്ടെത്താൻ സഹായം ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകർ ഉൾപ്പെടെ രംഗത്തെത്തിയത്. ഏതായാലും ദിവസങ്ങൾക്കു ശേഷം അദ്ദേഹത്തെ കണ്ടെത്തിയ ആശ്വാസത്തിലാണ് മലയാളികൾ.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക