ഉംറക്കെത്തിയ കോഴിക്കോട് സ്വദേശിയെ മക്കയിൽ കാണാതായി; കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് കുടുംബം

0
912

മക്ക: ഉംറക്കെത്തിയ കോഴിക്കോട് സ്വദേശിയെ മക്കയിൽ കാണാതായി. കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി അബ്ദുൽ അസീസ് (68 വയസ്സ്) എന്നവരെയാണ് കാണാതായത്. കുറിച്ച് ഒരു വിവരവും ഇല്ല എന്ന് ബന്ധുക്കൾ അറീക്കുന്നു. മാർച്ച് 7 ന് ഉംറക്ക് പുറപ്പെട്ട് മാർച്ച് 8 ന് മക്കയിൽ എത്തിയ ഇദ്ദേഹത്തെ കുറിച്ച് ഇത് വരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മാർച്ച് 28 നാണ് അവസാനമായി ഇദ്ദേഹത്തിന്റെ സന്ദേശം ബന്ധുക്കൾക്ക് ലഭിച്ചത്. “ഞാൻ ഹറമിന് അകത്ത് മതാഫിൽ ആണ് എന്ന് പറഞ്ഞ വിളിയായിരുന്നു അത്. അതിന് ശേഷം വീടുമായി ബന്ധപ്പെട്ടിട്ടില്ല. പിന്നീട്  ഫോണിൽ ലഭിക്കുന്നില്ല എന്ന് ബന്ധുക്കൾ അറിയിക്കുന്നത്. ഇദ്ദേഹം ഗ്രൂപ്പ് വഴിയല്ല ഉംറക്ക്എത്തിട്ടുള്ളത്. സ്വന്തമായി ഉംറ വിസഎടുത്ത് വന്നതാണ്.

മക്കയിലേ ഇബ്രാഹിം ഖലീൽ റോട്ടിൽ ആണ് താമസമെന്നും വീട്ടിൽ അറിയിച്ചിരുന്നു. ഇദ്ദേഹത്തെ കണ്ടെത്തുന്നവർ 0502336683, +965 95583993 (കുവൈത്), +91 7736539718 (ഇന്ത്യ),  +971 553176778 (UAE) എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സാമൂഹ്യ പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.

റിപ്പോർട്ട്: യൂനുസ് പരപ്പിൽ

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക