വേൾഡ് മലയാളി ഫെഡറേഷൻ ചികിത്സാ സഹായം കൈമാറി

0
322

റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ അർബുദം ബാധിച്ചു കിടപ്പിലായ പത്തനംതിട്ട സ്വദേശി യുവതിക്കുള്ള ചികിത്സാ സഹായം കൈമാറി. റിയാദിലെ സുലൈയിൽ അൽ മൻഹൽ ഇസ്തിറാഹിൽ വെച്ച് നടന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകയും അധ്യാപികയുമായ മൈമൂന അബ്ബാസ് സഹായം കൈമാറി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ലോക വനിതാ ദിനത്തോടനുബന്ധിച്ച് നട ത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ധനസമാഹരണം നടത്തിയത്. വേൾഡ് മലയാളി ഫെഡറേഷൻ മിഡിൽ ഈസ്റ്റ്‌ കൗൺസിൽ വിമൻസ് ഫോറം കോർഡിനേറ്റർ വല്ലി ജോസ്, സഊദി നാഷണൽ കമ്മറ്റി വൈസ് പ്രസിഡന്റ് സുബി സജിൻ, റിയാദ് കൗൺസിൽ ട്രഷറർ അഞ്ജു ആനന്ദ്, കോർഡിനേറ്റർ കാർത്തിക അനീഷ്, ജോയിൻ സെക്രട്ടറി മിനുജ മുഹമ്മദ്, ബൈമി സുബിൻ എന്നിവർ നേതൃത്വം നൽകി.

ശാരിക സുദീപ്, റിസ്‌വാന ഫൈസൽ, സൗമ്യ തോമസ്, ജീവ, അനു ബിബിൻ, സലീന, ലിയ, ഷാഹിന, ഹനാൻ അൻസാർ, കൃഷ്ണേന്തു,
ബിൻസി, സാജിദ, ഷിംന, അനു രാജേഷ് എന്നിവർ സന്നിഹിതരായിരുന്നു.