കൊല്ലം പത്തനാപുരത്താണ് സംഭവം
കൊല്ലം പത്തനാപുരത്ത് മദ്യപിച്ച് ലക്ക് കെട്ട് വാഹനത്തില്‍ കറങ്ങി പോലീസ്. തടയാന്‍ ശ്രമിച്ച നാട്ടുകാരെ തട്ടിത്തെറിപ്പിച്ച് വാഹനം എടുത്ത് രക്ഷപ്പെട്ടു. പത്തനാപുരത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. രണ്ട് പോലീസുകാരാണ് വാഹനത്തിലുണ്ടായത്. പോലിസുകാര്‍ മദ്യലഹരിയിലാണെന്ന് മനസ്സിലാക്കിയ നാട്ടുകാര്‍ വാഹനം തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
എന്നാല്‍, നാട്ടുകാരെ തട്ടിത്തെറിപ്പിച്ച് അതിവേഗം വാഹനം എടുത്ത് പോവുകയായിരുന്നു. വാഹനത്തിന്റെ വാതില്‍ പോലും അടക്കാതെ അതിവേഗം എടുത്ത് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വാഹനം ഓടിച്ചയാള്‍ ഉള്‍പ്പെടെ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
എന്നാല്‍, ഇങ്ങിനെയൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി. നാട്ടുകാര്‍ പറയുന്നത് കൊണ്ട് മാത്രം മദ്യപിച്ചിട്ടുണ്ട് എന്ന് ഉറപ്പിക്കാനാവില്ലെന്നും അതിന് വൈദ്യപരിശോധന ആവശ്യമാണെന്നും കണ്‍ട്രോള്‍ റൂം അധികൃതര്‍ വ്യക്തമാക്കി.