സഊദി ലീഗൊക്കെ പണ്ട്, ഇപ്പോഴിത് റൊണാൾഡോയുടെ ലീഗ്; വമ്പൻ കണക്കുകളിൽ ഞെട്ടി ഫുട്ബോൾ ലോകം

0
1127

റിയാദ്: 2023ലാണ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പ്യൻ അധ്യായങ്ങൾക്ക് വിരാമമിട്ട് സഊദി പ്രൊ ലീഗ് ക്ലബായ അൽ നസറിലെത്തുന്നത്. റൊണാൾഡോയുടെ വരവോടെ സഊദി ലീഗിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. റൊണാൾഡോയുടെ കടന്നുവരവോടെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

റൊണാൾഡോക്ക് പിന്നാലെ യൂറോപ്പിലെ വിവിധ ക്ലബ്ബുകളിലെ പ്രധാന താരങ്ങൾ ചേക്കേറിയിരുന്നു. കരിം ബെൻസിമ, നെയ്മർ, സാദിയോ മാനെ, റിയാദ് മെഹറസ്, റോബർട്ടോ ഫിർമീഞ്ഞോ തുടങ്ങിയ പ്രധാന താരങ്ങളും സഊദിയിലേക്ക് മാറിയിരുന്നു. റൊണാൾഡോയുടെ വരവോടെ സഊദി ലീഗിന്റെ വരുമാനത്തിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. റൊണാൾഡോയുടെ വരവിന് ശേഷം സഊദി ലീഗിന്റെ വരുമാനം ഏകദേശം 670 ശതമാനമായി ഉയർന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

റൊണാൾഡോ അൽ നസറിനായി പ്രായത്തെ പോലും വെല്ലുന്ന പോരാട്ടവീര്യങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അൽ നസറിനായി സഊദി ലീഗിൽ ഈ സീസണിൽ 21 ഗോളുകളാണ് റൊണാൾഡോ അടിച്ചുകൂട്ടിയിരിക്കുന്നത്. നിലവിലെ ലീഗിലെ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതുള്ളതും റൊണാൾഡോ തന്നെയാണ്. സഊദി ക്ലബ്ബിനൊപ്പമുള്ള റൊണാൾഡോയുടെ കരാർ 2026ലാണ് അവസാനിക്കുന്നത്. അടുത്തിടെയാണ് റൊണാൾഡോ ടീമിനൊപ്പമുള്ള കരാർ പുതുക്കിയത്. ലീഗിലെ അവസാന മത്സരത്തിൽ അൽ ഹിലാലിനെതിരെ ഇരട്ട ഗോൾ നേടിയാണ് റൊണാൾഡോ തിളങ്ങിയിരുന്നത്. 

കഴിഞ്ഞ വർഷം സഊദി ലീഗിലെ വിദേശ താരങ്ങളുടെ ട്രാൻസ്ഫർ നിയമങ്ങളിലും ചില മാറ്റങ്ങൾ വരുത്തിയിരുന്നു. ആദ്യം ഓരോ ക്ലബ്ബുകൾക്കും എട്ട് വിദേശ താരങ്ങളെ സൈൻ ചെയ്യാൻ അവസരമുണ്ടായിരുന്നു എന്നാൽ കഴിഞ്ഞ വർഷം ജനുവരിയോടെ ഇതിൽ മാറ്റം വരുകയും 10 വിദേശ താരങ്ങളെ ടീമിലെത്തിക്കാൻ അവസരം ലഭിക്കുകയും ചെയ്തു. എന്നാൽ ഈ 10 താരങ്ങളിൽ എട്ട് താരങ്ങളും 2003ന് ശേഷം ജനിച്ചവർ ആയിരിക്കണമെന്നും നിർബന്ധമുണ്ട്. കൂടുതൽ പ്രായമുള്ള വിദേശ താരങ്ങൾ ലീഗിലേക്ക് എത്തുന്നതിനു പകരം യുവതാരങ്ങൾക്ക് പ്രാധാന്യം കൂടുതൽ ആകർഷിക്കാനാണ് സഊദി ലീഗ് ശ്രമിക്കുന്നത്. 

നിലവിൽ സഊദി പ്രൊ ലീഗിൽ ഒന്നാം സ്ഥാനത്തുള്ളത് അൽ ഇത്തിഹാദാണ്‌. 26 മത്സരങ്ങളിൽ നിന്നും 19 വിജയവും അഞ്ചു തോൽവിയും രണ്ട് സമനിലയുമായി 63 പോയിന്റാണ് അൽ ഇത്തിഹാദിനുള്ളത്. 57 പോയിന്റുമായി അൽ ഹിലാൽ രണ്ടാം സ്ഥാനത്തും 54  പോയിന്റുമായി അൽ നസർ മൂന്നാം സ്ഥാനത്തുമാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക