സഊദിയിലേക്ക് മയക്കു മരുന്ന് കടത്ത്; ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കി

0
1571

ദമ്മാം: കിഴക്കൻ പ്രവിശ്യയിൽ ഇന്ന് ഒരു ഇന്ത്യൻ പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുഖ്‌ജീന്ദർ സിംഗ് എന്നയാളാണ് രാജ്യത്തേക്ക് ഹെറോയിൻ കടത്താൻ ശ്രമിച്ചതിനെ തുടർന്ന് ശിക്ഷിക്കപ്പെട്ടത്.

സുരക്ഷാ അധികാരികൾ ഇയാളെ അറസ്റ്റ് ചെയ്യുകയും, നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്‌തു. തുടർന്ന് കേസ് കോടതിക്ക് കൈമാറുകയും, കോടതി ഇയാൾക്ക് വധശിക്ഷ വിധിക്കുകയുമായിരുന്നു. വധശിക്ഷയിൽ ഇളവ് തേടി പ്രതി നൽകിയ അപ്പീൽ തള്ളുകയും സുപ്രീം കോടതി വിധി ശരിവയ്ക്കുകയും ചെയ്‌തതോടെയാണ് ശിക്ഷ അന്തിമമായത്.