മലപ്പുറത്തുകാരാരെങ്കിലും താങ്കളെ പറ്റിച്ചിട്ടുണ്ടോ? അവർ കലർപ്പില്ലാത്ത സ്നേഹമുള്ളവരാണ് നടേശൻ സാർ’; കെടി ജലീല്‍

0
1040

കൊച്ചി: മലപ്പുറം വിരുദ്ധ പരാമർശം നടത്തിയ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമർശിച്ച് കെ ടി ജലീൽ എംഎൽഎ. മലപ്പുറംകാരിൽ നിന്ന് ഏതെങ്കിലും തരത്തിൽ ദുരനുഭവം ഉണ്ടായിട്ടുണ്ടോയെന്ന് കെ ടി ജലീൽ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.’

താങ്കൾക്ക് വല്ല ദുരനുഭവങ്ങളും മലപ്പുറത്തുകാരിൽ നിന്ന് ഉണ്ടായിട്ടുണ്ടോ? മലപ്പുറത്തുകാരാരെങ്കിലും താങ്കളെ പറ്റിച്ചിട്ടുണ്ടോ? അവരാരെങ്കിലും അങ്ങയെ സാമ്പത്തികമായി വഞ്ചിച്ചിട്ടുണ്ടോ? മലപ്പുറത്തുകാർ കലർപ്പില്ലാത്ത സ്നേഹമുള്ളവരാണ്.

അവരോട് കുറച്ചു ദിവസം ഇടപഴകിയാൽ താങ്കളുടെ എല്ലാ തെറ്റിദ്ധാരണകളും മാറുമെന്നും കെ ടി ജലീൽ കുറിച്ചു. പറ്റിയ പിശക് തിരുത്താൻ താങ്കൾ മടി കാണിക്കാത്ത ആളാണെന്നത് തനിക്ക് അറിയാമെന്നും അതുകൊണ്ട് തന്നെ മലപ്പുറത്തുകാരെ സംബന്ധിച്ച് ബോധപൂർവ്വമല്ലാതെ പറഞ്ഞ വാക്കുകളിൽ വന്ന അബദ്ധം മനസ്സിലാക്കി തിരുത്തുമെന്ന് തനിക്കുറപ്പാണെന്നും കെ ടി ജലീൽ പറഞ്ഞു.