സഊദിയിൽ മലയാളി യുവാവ് തൂങ്ങി മരിച്ചു

0
1627

ബിഷ: കൊല്ലം സ്വദേശിയായ യുവാവിനെ സൗദിയിലെ ബിഷയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം മനപ്പള്ളി നോർത്ത് രാജേഷ്(43)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കൾ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തുള്ള മുരിങ്ങ മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഉടൻ ആംബുലൻസ് സർവീസ് എത്തിയ ആശുപത്രിയിലേക്ക് മാറ്റി. ബിഷാ കിങ് അബ്ദുല്ല ഹോസ്പിറ്റലിലേക്ക് മോർച്ചറിയിലാണ് നിലവിൽ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

ടൈൽസ് ജോലി ചെയ്തുവരികയായിരുന്നു. അഞ്ചുവർഷമായി നാട്ടിൽ പോയിട്ട്. ഗോപിനാഥന്റെയും പൊന്നമ്മയുടെയും മകനാണ്. ഭാര്യ- രമ, മകൻ- രവീൻ രാജ്. നിയമ നടപടി പൂർത്തീകരിക്കാൻ വേണ്ടീ ബിഷയിലെ സാമൂഹിക പ്രവർത്തകനും സി.സി.ഡബ്ല്യു.എ മെമ്പറുമായ അബ്ദുൽ അസീസ് പാതിപാറമ്പൻ കൊണ്ടോട്ടിയെ രാജേഷിന്റെ കുടുംബം ചുമതലപ്പെടുത്തി. കെ.സി ലത്തീഫ് മൊറയൂരും സഹായത്തിനായി കൂടെയുണ്ട്.