ഷോക്കിങ് ദൃശ്യങ്ങൾ! വൻ കെട്ടിടങ്ങൾ തകർന്നടിഞ്ഞു, ട്രെയിനുകൾ കുലുങ്ങി; കൂട്ടിനിലവിളി, ജനം തെരുവിലൂടെ ഇറങ്ങിയോടി– വിഡിയോ

0
3691

മരണം നൂറ് കടന്നു; നിരവധി പേരെ കാണാതായി; രാജ്യത്ത് ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

നീപെഡോ: നഗരമധ്യത്തിലെ അംബരചുംബികൾ കുലുങ്ങി വിറച്ച് മിനിറ്റുകൾ കൊണ്ടു തകർന്നടിയുന്നു, അതിന്റെ പൊടിപടലങ്ങൾ കൂറ്റനൊരു മരുക്കാറ്റു പോലെ തെരുവുകളെയും വാഹനങ്ങളെയും വിഴുങ്ങുന്നു, പരിഭ്രാന്തരായ ആളുകൾ നിലവിളിച്ചുകൊണ്ട് തെരുവുകളിലൂടെ ഓടുന്നു. ചിലർ കുട്ടികളെയുമെടുത്ത് പൊടിയിൽ‌നിന്നു രക്ഷപ്പെടാൻ വാഹനങ്ങളിൽ കയറുന്നു, മെട്രോ ട്രെയിനുകൾ ഇളകിവിറയ്ക്കുന്നു, നീന്തൽക്കുളങ്ങളിലെ വെള്ളം ഇളകിമറിയുന്നു…. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന, മ്യാൻമറിലെയും തായ്‌ലൻഡിലെയും ഭൂചലനത്തിന്റെ ദൃശ്യങ്ങൾ ഭയപ്പെടുത്തുന്നതാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മരണ സംഖ്യ നൂറ് കടന്നതായി റിപ്പോര്‍ട്ട്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സൈനിക സര്‍ക്കാര്‍ അറിയിച്ചു. 70 ലധികം പേരെ കാണാനില്ലെന്നാണ് വിവരം. 

ഭൂചലനത്തിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൻ കെട്ടിടങ്ങളും റോഡുകളും മെട്രോ സ്റ്റേഷനുകളും തകർന്നിട്ടുണ്ട്. പരുക്കേറ്റവരെ കൊണ്ട് ആശുപത്രികൾ നിറയുകയാണ്. മ്യാൻമറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

ജീവിതത്തിൽ ആദ്യമായാണ് ഇത്രയും വലിയ ഭൂചലനം അനുഭവപ്പെട്ടുന്നതെന്ന് പ്രദേശവാസികൾ പറയുന്നത് വിഡിയോ ദൃശ്യങ്ങളിലുണ്ട്. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ എന്തു സഹായവും നൽകാൻ തയാറാണെന്ന് മ്യാൻമറിനെ അറിയിച്ചിട്ടുണ്ട്.

മ്യാൻമറിൽ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ തായ്‌ലൻഡിലെ ബാങ്കോക്കിൽ മെട്രോ സ്റ്റേഷനിൽ ട്രെയിൻ ശക്തമായി കുലുങ്ങുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ഉണ്ടായതോടെയാണ് യാത്രക്കാർ പരിഭ്രാന്തരായത്. സ്റ്റേഷന്റെ അടിഭാഗം ആടിയുലഞ്ഞതോടെ യാത്രക്കാരിൽ പലരും പുറത്തേക്ക് ഓടി. മെട്രോ സ്റ്റേഷനിലെ യാത്രക്കാര്‍ പരസ്പരം പിടിച്ചുനിൽക്കുന്നതും ട്രെയിൻ കുലുങ്ങുന്നതും അടക്കം ഏഴു സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ പുറത്തുവന്നിട്ടുണ്ട്.

യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) റിപ്പോർട്ട് പ്രകാരം, പ്രാദേശിക സമയം ഉച്ചയ്ക്ക് 12.50 ന് ഉണ്ടായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം സാഗൈങ്ങിന് 16 കിലോമീറ്റർ വടക്കുപടിഞ്ഞാറായി 10 കിലോമീറ്റർ താഴ്ചയിലാണ്. ബാങ്കോക്കിൽ നിർമാണം നടക്കുന്ന ബഹുനിലക്കെട്ടിടം തകർന്ന് നിമിഷങ്ങൾക്കുള്ളിൽ കോൺക്രീറ്റ് കൂനയായി മാറുന്നത് മറ്റൊരു വിഡിയോയിൽ കാണാം. മ്യാൻമറിലെ  പ്രശസ്തമായ അവാ പാലവും തകർന്നിട്ടുണ്ട്.

ഭൂകമ്പത്തിന്റെ പ്രകമ്പനം തായ്‌ലാന്റ് തലസ്ഥാനമായ ബാങ്കോക്കിലും അനുഭവപ്പെട്ടു. ബാങ്കോക്കിലെ ചതുചക് മാര്‍ക്കറ്റില്‍ കെട്ടിടം തകര്‍ന്നു വീണു. ഇതിന് പുറമെ ബംഗ്ലാദേശ്, ഇന്ത്യ, ചൈന എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ മേഘാലയയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും റിക്ടര്‍ സ്‌കെയിലില്‍ 4 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനങ്ങള്‍ നടന്നു.

വീഡിയോ 1

വീഡിയോ 2

വീഡിയോ 3

വീഡിയോ 4

വീഡിയോ 5

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക