ഇന്ന് രാത്രി നാട്ടിൽ പോകേണ്ട മലയാളി യുവാവ് റിയാദിൽ മരിച്ചു

0
6571

ഇന്നത്തെ കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ നാട്ടിലേക്ക് പോകേണ്ടതായിരുന്നു

റിയാദ്: കോഴിക്കോട് സ്വദേശി റിയാദിൽ മരണപ്പെട്ടു. കോഴിക്കോട് ഏലത്തൂർ പുതിയനിറത്തു വെള്ളറക്കട്ടു സ്വദേശി മുഹമ്മദ് ഷെബീർ ആണ് റിയാദിൽ (27) താമസസ്ഥലത്ത് മരണപ്പെട്ടത്. ഇരുപത്തിയേഴു വയസായിരുന്നു. ഇന്ന് രാത്രിയുള്ള നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്തു യാത്രയാവാനിരിക്കെയാണ് മരണം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ശാരീരിക അസ്വസ്ഥതകൾ കാരണം ഇന്ന് രാത്രിയുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌ റിയാദ് കോഴിക്കോട് വിമാനത്തിൽ നാട്ടിലേക്ക് ചികിത്സർത്ഥം നാട്ടിലേക്ക് യാത്രയാവാൻ നിൽക്കുന്നിടക്കാണ് മരണം സംഭവിച്ചത്. പരേതരായ മുസ്തഫ, സുഹ്‌റ ദമ്പതികളുടെ മകനാണ്.

നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് രംഗത്തുണ്ട്. ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, നസീർ കണ്ണീരി, കോഴിക്കോട് ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ അലി അക്‌ബർ, റാഷീദ് ദയ എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിക്കും.