റിയാദ്: നീണ്ട മൂന്ന് പതിറ്റാണ്ടിനടുത്ത് നിയമ കുരുക്കിനാൽ നാട്ടിലേക്ക് പോവാൻ കഴിയാതെ നിന്നിരുന്ന മലപ്പുറം സ്വദേശിയുടെ മടക്കം ഒടുവിൽ ചേതനയറ്റ ശരീരവുമായി. 1997 സെപ്തബറിൽ മുംബൈയിൽ നിന്നു വിമാനമാർഗ്ഗം സഊദിയിൽ എത്തിയ മലപ്പുറം പുൽപെറ്റ തൃപ്പനച്ചി പാലക്കാട്ടെ കൈത്തൊട്ടിൽ ഹരിദാസിന്റെ കഥയാണ് ഏറെ ദുരിതം നിറഞ്ഞത്. നിയമക്കുരുക്കുകളിൽ പെട്ട് ജീവിതം പ്രവാസ ലോകത്ത് തന്നെ ഒടുങ്ങിയപ്പോൾ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെയാണ് മൃതദേഹം നാട്ടിലേക്ക് അയക്കുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
28 വർഷമായി നാട്ടിൽ പോവാതെയിരുന്നതിനാലും മരണ സമയത്ത് അസ്വാഭാവികവും അപ്പൂർവ്വങ്ങളിൽ അപൂർവ്വമായതും ഒന്നും വ്യക്തമല്ലാത്തതും ആയ ഒരു വിഷയം ആയിരുന്നു ഹരിദാസിന്റെത്. മരണപ്പെട്ട സമയത്ത് കൃത്യമായ രേഖകളോ മറ്റൊ ഇല്ലാതിരുന്ന സമയത്താണ്
വിഷയം റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗിന്റെ അടുത്ത് എത്തുന്നത്. വിഷയം ഏറ്റെടുക്കുകയും പല പ്രാവശ്യങ്ങളിലായി പോലീസിൽ നിന്നും മോർച്ചറി വിഭാഗത്തിൽ നിന്നും ഫിംഗർ പ്രിന്റ് സെക്ഷനിൽ നിന്നുള്ള എല്ലാ രേഖകളും ക്ലിയർ ചെയ്തതോടെയാണ് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പൂർത്തീകരിക്കാനായത്.
അന്വേഷണത്തിൽ വർഗീസ് അനിൽ കുമാർ എന്ന പാസ്പോർട്ടിൽ 1997 സെപ്തബറിൽ മുംബൈയിൽ നിന്നു വിമാനമാർഗ്ഗം സഊദിയിൽ എത്തിയതാണ് മലപ്പുറം പുൽപെറ്റ തൃപ്പനച്ചി പാലക്കാട്ടെ കൈത്തൊട്ടിൽ ഹരിദാസ് ആണെന്ന് മനസിലായി. ഉറൂബ് ആയതിനാലും രേഖകളിൽ എല്ലാം അവ്യക്തമായതിനാലും എക്സിറ്റ് അടിക്കാൻ സാധിക്കാതെ വന്നു. ഡീ പോട്ടേഷൺ സെന്ററിൽ എക്സിറ്റ് ലഭിക്കാതെ വന്ന സാഹചര്യത്തിൽ എംബസി ഉദ്യോഗസ്ഥൻ നസീം ജവാസത്തിൽ നേരിട്ടെത്തി എക്സിറ്റ് നേടുകയും ശേഷം എംബസിയുടെ ചിലവിൽ ബോഡി നാട്ടിലേക്ക് പോകുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി.
ഇന്നത്തെ (28/03/2025-വെള്ളി) രാത്രി പോകുന്ന റിയാദ് കോഴിക്കോട് എയർ ഇന്ത്യ എക്സ് പ്രസ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് പോകും. കരിപ്പൂരിൽ ബോഡി ഏറ്റു വാങ്ങി ബന്ധുക്കൾ സ്വദേശത്ത് സാംസ്‌ക്കരിക്കും. പരേതരായ രാമൻ ചില്ല കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: ചന്ദ്ര വതി, മക്കൾ: അനീഷാന്തൻ, അജിത്, അരുൺദാസ്,
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജാഫർ വീമ്പൂർ, നസീർ കണ്ണീരി, അബ്ദുറഹിമാൻ ചെലേമ്പ്ര, ശറഫുദ്ധീൻ തേഞ്ഞിപ്പലം, പിതൃ സഹോദര പൗത്രൻ മനോജ് എന്നിവരുടെയും വെൽഫെയർ വിംഗ് വളണ്ടിയേഴ്സിന്റെയും നേതൃത്വത്തിലാണ് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
