ബിസിനസ് വിസിറ്റ് വിസയിൽ എത്തിയ മലയാളി യുവാവ് റിയാദിൽ മരണപ്പെട്ടു

0
1745

റിയാദ്: ബിസിനസ് വിസിറ്റ് വിസയിൽ എത്തിയ മലയാളി യുവാവ് റിയാദിൽ മരണപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് മുട്ടം ചെപ്പാട് കൊല്ലന്തത്ത്‌ വീട്ടിൽ രാജീവ് ആണ് റിയാദിൽ മരണപ്പെട്ടത്. ഇരുപത്തിയൊൻപത് വയസായിരുന്നു. ‌ഹരിപ്പാട് മുട്ടം ചെപ്പാട് കൊല്ലന്തത്ത്‌ വീട്ടിൽ വിജയൻ പൊന്നമ്മ ദമ്പതികളുടെ മകനാണ്. റിയാദിൽ ദാർ അൽ ശിഫ ഹോസ്പിറ്റലിൽ വെച്ചാണ് മരണം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അവിവാഹിതമായ ഇദ്ദേഹം നാട്ടിൽ ജിം ട്രെയിനറായി ജോലി ചെയ്യവേ റിയാദിൽ ബിസിനസ് വിസിറ്റ് വിസയിൽ വന്നതായിരുന്നു. ശാരീരിക അസ്വസ്ഥത കൾ കാരണം കൂടെ താമസിച്ചവർ ആംബുലൻസിനെ വിളിക്കുകയും ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. ഇതിനായുള്ള പ്രവർത്തനങ്ങൾക്ക് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജാഫർ വീമ്പൂർ, നസീർ കണ്ണീരി, എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയായി വരികയാണ്.