ദമാം: സാമൂഹ്യ പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തനങ്ങളിലെ നിറ സാന്നിധ്യവുമായിരുന്ന കോഴിക്കോട് ഫറോക് സ്വദേശി കിഴക്കൻ സഊദിയിൽ മരണപ്പെട്ടു. കോഴിക്കോട് വേങ്ങാട്ട് അബ്ദുൽ മജീദ് ആണ് അൽ ഖോബാറിൽ മരണപ്പെട്ടത്. കെഎംസിസി സഊദി നാഷണൽ ജന സിക്രട്ടറി അഷ്‌റഫ് വേങ്ങാട്ടിന്റെ ജ്യേഷ്ഠ സഹോദരൻ (മൂത്താപ്പയുടെ മകൻ) കൂടിയാണ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വിശുദ്ധ മാസത്തിലെ പുണ്യമേറിയ കഴിഞ്ഞ ദിവസത്തെ രാവിൽ ഇശാ നിസ്കാരത്തിനായി വുളുവെടുക്കുന്നതിനിടയിലാണ് അൽഖോബാറിലെ വീട്ടിൽ വെച്ച് നെഞ്ചവേദന അനുഭവപ്പെട്ടത്. ഉടൻ അൽമന ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു.
മൂന്ന് പതിറ്റാണ്ടിലേറേയായി ഈസ്റ്റേൺ പ്രൊവിൻസിലെ നന്മ നിറഞ്ഞ സകല പ്രവർത്തനങ്ങളിലും നാട്ടിൽ മത സാമൂഹിക ജീവ കാരുണ്യ മേഖലകളിലും കയ്യൊപ്പ് ചാർത്തി നിശബ്ദ സേവനത്തിലൂടെ മലയാളി സമൂഹത്തിനിടയിലും നാട്ടിൽ നാട്ടുകാർക്കിടയിലും കുടുംബങ്ങൾക്കിടയിലും ശ്രദ്ധേയമായ സാന്നിധ്യംആയിരുന്നു. ഇപ്പോൾ ഒരു മാസത്തോളമായി നാട്ടിൽ നിന്ന് അൽ കോബാറിലെത്തിയിട്ട്. ദമാം ഫറോക്ക് ഇസ്‌ലാമിക് സെന്ററിന്റെ ചെയർമാനായിരുന്നു.