‘സദീക് ഇൻത നൗമ്, യാ അല്ലാഹ്…നൗമ്… അന മഅക്…; ഇതാ സഊദി പോലീസിന്റെ കരുതൽ: ഹൃദ്യമായ അനുഭവം പങ്ക് വെച്ച് മലയാളി

0
1656

റിയാദ്: സഊദി പോലീസിന്റെ ഇടപെടലുകളും മറ്റും പലപ്പോഴായി അനുഭവിച്ച മലയാളികൾ തങ്ങൾക്ക് ലഭിച്ച ഹൃദ്യമായ അനുഭവങ്ങൾ പലപ്പോഴും പങ്ക് വെക്കാറുണ്ട്. പല കഥകളും പോലീസുകാരുടെ മാനുഷിക മുഖം വ്യക്തമാക്കുന്നതായിരിക്കും. ഏറെ ബുദ്ധിമുട്ടി നിൽക്കുന്ന സമയത്ത് ലഭിക്കുന്ന ആ കരുതൽ പലപ്പോഴും പലർക്കുന്ന വൻ അപകടങ്ങളിൽ നിന്ന് വരെ കാവലാകുന്ന കരുതലായും അത് മാറാറുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അത്തരത്തിലുള്ള ഒരു അനുഭവമാമാണ് കഴിഞ്ഞ ദിവസം മലയാളി പങ്ക് വെച്ചത്. ജിദ്ദ മക്ക ഹൈവേ റോഡിലൂടെ വാഹനവുമായി പോകുമ്പോൾ യാദൃശ്ചികമായി ഉണ്ടായ ഉറക്കവും അത് വഴി ഉണ്ടായേക്കാവുമായിരുന്ന വൻ അപകടവും ഒഴിവാക്കുക മാത്രമല്ല നല്ലൊരു കരുതൽ എങ്ങനെ ആളുകൾക്ക് നൽകാമെന്ന സന്ദേശമാണ് ആ പോലീസുകാരൻ നൽകിയത്. അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ എന്ന മലയാളിയാണ് തന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്. അനുഭവംഇങ്ങനെ👇

കഴിഞ്ഞ ശനിയാഴ്ച സമയം പുലർച്ചെ മൂന്നു മണി. ഒരു ദിവസത്തെ മുഴുവൻ ജോലി ഭാരവും തീർത്തു മക്കയിൽ നിന്നും ജിദ്ദയിലേക്കുള്ള മടക്കത്തിലാണ്. രാവിലെ പതിനൊന്നു മണിക്കിറങ്ങിയതാണ്. പൊതുവെ റംസാൻ കാലം സീസൺ ആയതുകൊണ്ട് ജോലിയിൽ സമയം നോക്കാറില്ല. സാധാരണ രാത്രി പതിനൊന്നു മണിക്ക് ശേഷം ഡ്രൈവ് ചെയ്യാറില്ല. പക്ഷെ നോമ്പ് കാലത്തു രാത്രി സൗദിയിൽ ലൈവ് ആണല്ലോ.
കുദായ് പാർക്കിങ്ങിൽ നിന്നും ഉന്മേഷത്തോടെ വണ്ടിയെടുത്തു എക്സ്പ്രെസ്സിൽ കയറി ശുമൈസി ചെക് പോയിന്റ് കഴിഞ്ഞു കാണും.വാഹനം ഒരു നിമിഷത്തേക്ക് ഒന്ന് ട്രാക്ക് മാറി. സ്പീഡ് ട്രാക്ക് ഒഴിവാക്കി ലാസ്റ്റ് ട്രാക്കിൽ കൂടിയായി യാത്ര. ഉറക്കം വരുന്നുണ്ടോ.. ഇല്ല എന്ന് മനസ്സ് പറയുന്നു. പക്ഷെ വണ്ടി വീണ്ടും ട്രാക്ക് മാറുന്നു. രണ്ടോ മൂന്നോ മിനിട്ട് കഴിഞ്ഞു കാണും ബാക്കിൽ നിന്നും സൈറൺ മുഴക്കി ഒരു ട്രാഫിക് പോലീസ് വണ്ടി! അന്നൗൺസ്‌ ചെയ്തു വണ്ടി സൈഡീ ലേക്കു മാറ്റാൻ പറയുന്നു. ഇതെവിടുന്നു വന്നു എന്നു മനസ്സിൽ പറഞ്ഞു വണ്ടി ഹസർഡ് ലൈറ്റ് ഇട്ടു സൈഡാക്കി. വണ്ടിയിൽ നിന്നും പോലീസുകാരൻ ഇറങ്ങി വന്നു സലാം പറഞ്ഞു കൈ തന്നു ഒറ്റ ചോദ്യം.. “സദീക് ഇൻത നൗമ്? ( ഉറക്കം വരുന്നോ? )
ഇല്ലെന്നും ഉണ്ടെന്നും പറയാൻ പറ്റാത്ത അവസ്ഥ. എന്റെ മൗനം കണ്ടിട്ടാവാം എന്നോട് പറഞ്ഞു.. ഫോളോ മി….
വന്ന ഉറക്കവും ക്ഷീണവും ഒക്കെ പമ്പ കടന്നു.. പോലീസ് വണ്ടി മുന്നിലും ഞാൻ ബാക്കിലും. ഒടുവിൽ ബഹറാ കുബ്രിക് അടുത്തുള്ള പള്ളിയുടെ വിശാല മായ പാർക്കിംഗ് ഏരിയയുടെ ഒരു മൂലയ്ക്ക് എത്തിയപ്പോൾ പോലീസുകാരൻ പറഞ്ഞു..

യാ അല്ലാഹ്നൗമ്അന മക്… (ഉറങ്ങിക്കോളൂ.. ഞാൻ കൂടെയുണ്ട് ). എന്റെ കാറിന്റെ പിന്നിൽ പോലീസുകാരൻ വണ്ടി പാർക്കു ചെയ്തു.. മറ്റൊന്നും ചെയ്യാനില്ലാത്തതു കൊണ്ട് സീറ്റ് നിവർത്തി കണ്ണുകൾ അടച്ചു….. എപ്പോഴോ മെല്ല ഉറക്കത്തിലേക്കു വീണു….

ഡോറിൽ മുട്ട് കേട്ടാണ് ഉണർന്നത്. അതെ പോലീസുകാരൻ കയ്യിൽ ചെറിയ കവർ പിടിച്ചു നിൽക്കുന്നു. ജൂസും വെള്ളവും ചെറിയ സ്നാക്സും അടങ്ങിയ കവർ കയ്യിൽ തന്നു ചോദിച്ചു…. സദീക്.. നൗമ് മസ്ബൂത്ത്?? (ഉറക്കം ഉഷാറായോ)..അതെ എന്ന് പറഞ്ഞു കവർ വാങ്ങി.. സമയം ഏകദേശം അഞ്ചു മണി ആയിരിക്കുന്നു. പോലീസ് കാരനോട് നന്ദി പറഞ്ഞു വണ്ടിയിൽ ഇരുന്നു അന്നത്തെ അത്താഴം കഴിച്ചുഅപ്പോഴേക്കും. സുബഹി ബാങ്ക് കൊടുക്കാൻ തുടങ്ങിയിരുന്നു
ഞങൾ ഒന്നിച്ചു തൊട്ടടുത്ത പള്ളിയിൽ കയറി..
നമസ്കാരം കഴിഞു ഉന്മേഷത്തോടെ ജിദ്ദയിലേക്ക്……
ചില കരുതലുകൾ നിനച്ചിരിക്കാതെ നമ്മെ തഴുകി വരും…. എന്നത്തേക്കും മനസ്സിൽ സൂക്ഷിക്കാൻ….

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക