നാട്ടിലേക്ക് വന്നത് പുതിയ വീട് കാണാൻ, മെയ് നാലിന് ഹൗസ് വാമിംഗ് തീരുമാനിച്ചു, എയർപോർട്ടിൽനിന്നു പോകവേ അപകടം; സുപരിചിതയായ ഡോ. ബിന്ദുവിന്റെ മരണത്തിൽ തേങ്ങി പ്രവാസികൾ

0
1230

ദുബൈ: ദുബായിലെ പ്രമുഖ മലയാളി വനിതാ ഡോക്ടർ ബിന്ദു ഫിലിപ്പിൻന്റെ അപകട മരണത്തിന്റെ ഞെട്ടലിൽ പ്രവാസി സമൂഹം. ഷാർജ ബുഹൈറ ന്യൂ മെഡിക്കൽ സിറ്റി (എൻഎംസി) യിലെ ഗൈനക്കോളജിസ്റ്റായ പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശി ഡോ. ബിന്ദു ഫിലിപ്പ് (48) അപകടത്തിൽ മരിച്ചുവെന്നത് പ്രവാസികൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. പത്തു വർഷമായി യുഎഇയിൽ ഗൈനക്കോളജിസ്റ്റ് ആയി സേവനം ചെയ്തുവരികയായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പുതുതായി പണിത വീട്ടിലേക്ക് താമസം മാറുന്നതുമായി ബന്ധപ്പെട്ടയായിരുന്നു ഡോ. ബിന്ദു ഫിലിപ്പ് നാട്ടിലേക്ക് വന്നത്. വീടിൻ്റെ ഹൗസ് വാമിങ് മെയ് നാലിന് നടത്താൻ നിശ്ചയിച്ചിരുന്നു.

ഷാർജയിൽ നിന്ന് ഇന്നലെ പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ ബിന്ദു വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. കൊല്ലം എംസി റോഡിൽ കൊട്ടാരക്കര കമ്പംകോട് വെച്ച് ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഡ്രൈവർ ജിജു ജോർജ്ജ് ഉറങ്ങിപ്പോയതാണ് അപകട കാരണം. ബിജു നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

2 വർഷം മുൻപ് മരിച്ച യുഎഇയിലെ സാമൂഹിക പ്രവർത്തകൻ അജി പി. വർഗീസ് ആണ് ഭർത്താവ്. മക്കൾ: എയ്ഞ്ചലീന (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ അവസാന വർഷ വിദ്യാർഥിനി, ദുബായ്), വീനസ് അജി (ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥി, എസ്‍യുടി മെഡിക്കൽ കോളജ്, തിരുവന്തപുരം).

സംസ്കാരം നാളെ (മാർച്ച് 26) രാവിലെ 10.30 നു ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടക്കുന്നതാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക