കണ്ണൂരിൽ പണി പൂർത്തിയാകാത്ത വീട്ടിൽ ഗൃഹനാഥനെ വെടിവച്ചു കൊന്നു; കരാറുകാരൻ കസ്റ്റഡിയിൽ

0
1231

കണ്ണൂർ: മാതമംഗലം കൈതപ്രം വായനശാലയ്ക്കു സമീപം പണി പൂർത്തിയാകാത്ത വീട്ടിൽ ഗൃഹനാഥൻ വെടിയേറ്റു കൊല്ലപ്പെട്ടു. മാതമംഗലം പുനിയംകോട് സ്വദേശി കെ.കെ.രാധാകൃഷ്ണനാണ് (51) മരിച്ചത്. സംഭവത്തിൽ, പെരുമ്പടവ് സ്വദേശി സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച വൈകിട്ട് 7നായിരുന്നു സംഭവം. നെഞ്ചിലാണു രാധാകൃഷ്ണനു വെടിയേറ്റത്. ഗുഡ്സ് ഓട്ടോ ഡ്രൈവറാണു മരിച്ച രാധാകൃഷ്ണൻ. നിർമാണ കരാറുകാരനായ സന്തോഷിനു തോക്ക് ലൈസൻസ് ഉണ്ടെന്നാണു വിവരം. വീടുനിർമാണ കരാറിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണു കൊലപാതകമെന്നാണു പ്രാഥമിക നിഗമനം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക