റിയാദ്: ശാരീരിക അസ്വസ്ഥതയെ തുടർന്ന് ചികിത്സക്കായി എത്തിയ മലയാളി റിയാദിൽ ആശുപത്രിയിൽ മരണപ്പെട്ടു. തൃശ്ശൂർ ഗുരുവായൂർ കുന്നംകുളം തൊഴിയൂർ കോട്ടപ്പടി പിള്ളക്കാട് ഇരിങ്കപുരം പുത്തംപള്ളി ജുമാമസ്ജിദ് സ്വദേശി ജലീൽ ആണ് മരണപ്പെട്ടത്. അൻപത്തിയൊന്ന് വയസായിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഹൃദയാഘാതം മൂലം മലാസ് നാഷണൽ ഹോസ്പിറ്റലിൽ വെച്ചാണ് മരണം. ശാരീരിക അസ്വസ്ഥതകൾ കാരണം ഹോസ്പിറ്റലിലേക്ക് വരികയും അവിടെ വെച്ചാണ് മരണം സംഭവിച്ചതും. പത്ത് വർഷത്തോളമായി സുലൈയിൽ സ്പെയർ പാട്സ് കമ്പനിയിൽ സെയിൽസ് മാനായി ജോലി ചെയ്തു വരികയായിരുന്നു.
പിതാവ്: പരേതനായ കുഞ്ഞു മുഹമ്മദ്, മാതാവ്: മുംതാസ്, ഭാര്യ: ഷെമീന, മക്കൾ: നിദ, നസ്‌റിൻ. മയ്യത് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള തീരുമാനത്തിലാണ് കുടുംബം.
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ, ഹാഷിം തോട്ടത്തിൽ, മാനു മഞ്ചേരി, നസീർ കണ്ണീരി, ബാബു മഞ്ചേരി എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകും.