റിയാദ്: ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം വീണ്ടും വൈകും. കേസ് കോടതി ഇന്നും പരിഗണിച്ചില്ല. ഇത് തുടർച്ചയായ പത്താം തവണയാണ് കേസ് കോടതി മാറ്റിവെക്കുന്നത്.
സൗദി ബാലൻ അനസ് അൽശഹ്‌രി കൊല്ലപ്പെട്ടതിൻ്റെ പേരിലാണ് റഹീം റിയാദ് ജയിലിൽ കഴിയുന്നത്. കേസിൽ അന്തിമ വിധ വരാത്തതതിനാൽ റഹീമിന്റെ അഭിഭാഷകൻ ജാമ്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജാമ്യാപേക്ഷ കോടതി നിരസിച്ചു. കോടതി കൂടുതൽ രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
