റിയാദ്: മുപ്പത് വർഷമായി പ്രവാസിയായ മലപ്പുറം സ്വദേശി റിയാദിൽ മരണപ്പെട്ടു. മലപ്പുറം കോട്ടക്കൽ ഒതുക്കുങ്ങൽ കുളത്തുർപറമ്പ് മാവുളി വീട്ടിൽ കൃഷ്ണൻ ആണ് മരണപ്പെട്ടത്. അൻപത് വയസായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം. ശുമൈസി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയേവേയാണ് മരണം.
ലിമോസിൻ കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹംപ്രവാസി യായിട്ടു മുപ്പതു വർഷത്തിനടുത്തായി. നിലവിലെ കമ്പനിയിൽ പത്ത് വർഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു.
വിനീതയാണ് ഭാര്യ. മക്കൾ: അഖിൽ കൃഷ്ണ, അതുൽ കൃഷ്ണ, അബിൻ കൃഷ്ണ, അമേയ കൃഷ്ണ. പരേതരായ ചന്ദു, മാണി എന്നിവരാണ് മാതാപിതാക്കൾ.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കൾ. ഇതിനായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, വൈസ് ചെയർമാൻ ഉമ്മർ അമാനത്ത്, ജാഫർ വീമ്പൂർ, നസീർ കണ്ണീരി, ഹാഷിം തോട്ടത്തിൽ എന്നിവരുടെ നേതൃത്ത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു വരികയാണ്.





