മദ്യലഹരിയിൽ മകൻ അച്ഛനെ ചവിട്ടിക്കൊന്നു

0
898

എറണാകുളം: പെരുമ്പാവൂരിൽ മദ്യലഹരിയിൽ മകൻ അച്ഛനെ ചവിട്ടിക്കൊന്നു. ചേലാമറ്റം സ്വദേശി ജോണിയാണ് കൊല്ലപ്പെട്ടത്. പ്രതി മെൽജോയെ പൊലീസ് അറസ്റ്റ് ചെയ്തു.

രാത്രി 9.30ഓടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന മെല്‍ജോ പിതാവുമായി തര്‍ക്കത്തിലേര്‍പ്പെടുകയും അദ്ദേഹത്തെ ചവിട്ടി വീഴ്ത്തുകയുമായിരുന്നു. ജോണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പിതാവിന്റേത് സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മകന്‍ ശ്രമിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതക സംശയം ഉയർന്നത്. ജോണിയുടെ വാരിയെല്ലിന് പൊട്ടലേറ്റിരുന്നു.തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലിലാണ് മെല്‍ജോ കുറ്റസമ്മതം നടത്തിയത്.