റിയാദ്: റമസാന്‍ ദിനങ്ങള്‍ മക്കയില്‍ ചെലഴിക്കുന്നതിനായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് റിയാദില്‍ നിന്ന് ജിദ്ദയിലെത്തി.
എല്ലാ വര്‍ഷത്തേതു പോലെ രാജാവ് എത്താറുണ്ട്. സര്‍ക്കാരിന്റെ ഉന്നതതല ഉദ്യോഗസ്ഥരും രാജാവിന്റെ വരവിനു മുന്നോടിയായി ജിദ്ദയിലെത്തിയിരുന്നു.
മക്ക മേഖല ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് സൗദ് ബിന്‍ മിഷാല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരിച്ചു. റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തില്‍ റിയാദ് മേഖല ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അദ്ദേഹത്തെ യാത്രയാക്കി.