കാനഡയുടെ പുതിയ പ്രധാനമന്ത്രി മാർക്ക് കാർണിയെ തെരഞ്ഞെടുത്തു. ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരക്കാരനായാണ് 59-കാരനായ മാർക്ക് കാർണിയെ ലിബറൽ പാർട്ടി തെരഞ്ഞെടുത്തത്.പാർട്ടി തെരഞ്ഞെടുപ്പിൽ ക്രിസ്റ്റ്യ ഫ്രീലാൻഡിനെ പരാജയപ്പെടുത്തിയാണ് കാർണിയുടെ മുന്നേറ്റം. 86 ശതമാനം വോട്ടുകളാണ് മാർക്ക് കാർണി നേടിയത്.
ബാങ്ക് ഓഫ് കാനഡയുടെയും, ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെയും മുൻ ഗവർണറായിരുന്ന മാർക്ക് കാർണി, 2008-ൽ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് യുദ്ധത്തിനെതിരെ ശക്തമായ നിലപാടെടുത്ത നേതാവ് കൂടിയാണ് കാർണി.