Monday, 28 April - 2025

സൽമാൻ രാജാവും മുഹമ്മദ് ബിൻ സൽമാനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് 70 മില്യൺ റിയാലിൻ്റെ സംഭാവന നൽകി

റിയാദ്: സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും ഇഹ്‌സാൻ പ്ലാറ്റ്‌ഫോമിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള അഞ്ചാമത്തെ ദേശീയ കാംപെയിന് 70 മില്യൺ റിയാലിൻ്റെ സംഭാവന നൽകി.

സൽമാൻ രാജാവ് 40 മില്യൺ റിയാൽ സംഭാവന നൽകിയപ്പോൾ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ 30 മില്യൺ റിയാൽ സംഭാവന നൽകി. അവരുടെ സംഭാവനകൾ മാനുഷികവും ജീവകാരുണ്യവുമായ സംരംഭങ്ങളോടുള്ള സൗദി നേതൃത്വത്തിൻ്റെ അചഞ്ചലമായ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതാണ്.

2021ൽ ‘​ഇ​ഹ്‌​സാ​ൻ’ പ്ലാ​റ്റ്‌​ഫോം ആ​രം​ഭി​ച്ച​തു മു​ത​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ൽ​നി​ന്ന്​ ഉ​ദാ​ര​മാ​യ സം​ഭാ​വ​ന​യാ​ണ്​ ല​ഭി​ക്കു​ന്ന​ത്. ഇ​ഹ്​​സാ​ൻ പ്ലാ​റ്റ്​​ഫോം കൃ​ത്യ​മാ​യ സാ​ങ്കേ​തി​ക മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ലും വി​ത​ര​ണം ചെ​യ്യു​ന്ന​തി​ലും ഉ​യ​ർ​ന്ന വി​ശ്വാ​സ്യ​ത​യും സു​താ​ര്യ​ത​യും പാ​ലി​ക്കു​ന്നു. പ്ര​ത്യേ​കി​ച്ച്​ റ​മ​സാനിൽ സം​ഭാ​വ​ന പ്ര​ക്രി​യ​ക​ളു​ടെ സു​താ​ര്യ​ത​യും വേ​ഗ​വും ഉ​റ​പ്പാ​ക്കു​ക​യും സ​മൂ​ഹ​ത്തി​ൽ യോ​ജി​പ്പി​​ന്റെ മൂ​ല്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.

സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​​ന്റെ​യും ഉ​ദാ​ര​മാ​യ സം​ഭാ​വ​ന​ക​ൾ​ക്ക് ‘ഇ​ഹ്‌​സാ​ൻ’ പ്ലാ​റ്റ്‌​ഫോം സൂ​പ്പ​ർ​വൈ​സ​റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​മാ​ജി​ദ് അ​ൽ ഖ​സ​ബി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള തു​ട​ർ​ച്ച​യാ​യ ഈ ​പി​ന്തു​ണ പ്ര​ത്യേ​കി​ച്ച്​ റ​മ​ദാ​നി​ൽ സാ​മൂ​ഹി​ക ഐ​ക്യ​ദാ​ർ​ഢ്യം ശ​ക്തി​പ്പെ​ടു​ത്തു​ന്നു​വെ​ന്നും അ​ൽ​ഖ​സ​ബി പ​റ​ഞ്ഞു.

Most Popular

error: