Monday, 28 April - 2025

താനൂരിലെ വിദ്യാർത്ഥിനികൾ നാടുവിട്ട സംഭവം; എടവണ്ണ സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തി

മലപ്പുറം: താനൂരിൽ പ്ലസ് ടു വിദ്യാർത്ഥിനികൾ നാട് വിട്ട സംഭവത്തിൽ ഇവർക്കൊപ്പം യാത്ര ചെയ്ത യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മലപ്പുറം എടവണ്ണ സ്വദേശി ആലുങ്ങൽ അക്ബർ റഹീം (26) ആണ് അറസ്റ്റിലായത്. താനൂർ പൊലീസാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടികളെ തട്ടികൊണ്ട് പോകൽ, മൊബൈൽ ഫോൺ ഉപയോഗിച്ച് പിന്തുടരൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

കുട്ടികൾ മുംബൈയിലെ ബ്യൂട്ടി പാർലറിൽ എത്തിയത് യാദൃശ്ചികമായാണെന്നും പൊലീസ് കണ്ടെത്തി. താനൂർ പൊലീസിന്റെ സംഘത്തോടൊപ്പമായിരുന്നു വിദ്യാർത്ഥിനികൾ ഇന്ന് തിരൂരിലെത്തിയത്. കുട്ടികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം കൗൺസിലിങ് നൽകി വീട്ടുകാർക്കൊപ്പം അയച്ചു.

Most Popular

error: