ജിദ്ദ: കോട്ടക്കൽ മണ്ഡലം കെഎംസിസി യുടെ ആഭിമുഖ്യത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അനുസ്മരണവും കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രവർത്തകർക്ക് അത്താഴവിരുന്നും സംഘടിപ്പിച്ചു. മണ്ഡലം കെഎംസിസി അധ്യക്ഷൻ ടി. ടി ഷാജഹാന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ജിദ്ദ – മലപ്പുറം ജില്ല കെഎംസിസി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വർത്തമാന കാലത്തെ മത – രാഷ്ട്രീയ രംഗത്ത് നികത്താനാകാത്ത വിടവാണ് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ
അഭാവം ഉണ്ടാക്കിയത് എന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ വിനയവും ലളിത ജീവിതവും ഏവർക്കും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുഞ്ഞാലി കുമ്മാളിൽ ഹൈദറലി തങ്ങൾ അനുസ്മര പ്രഭാഷണം നടത്തി. മത – രാഷ്ട്രീയ സംഘടനകൾ വെച്ച് പുലർത്തുന്ന സങ്കുചിത കാഴ്ചപ്പാടുകൾ ഹൈദറലി തങ്ങൾ കാണിച്ച് തന്ന മാതൃകയിലൂടെ പരിഹാരം കാണണമെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ ജിദ്ദ – മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡണ്ട് അഷ്‌റഫ് മുല്ലപ്പള്ളി, സെക്രട്ടറി അഷ്‌റഫ് ഇ. സി, ജില്ല കെഎംസിസി വനിത വിംഗ് ട്രഷറർ ഷഫീദ ടീച്ചർ, മണ്ഡലം കെഎംസിസി ഭാരവാഹികളായ റസാഖ് വെണ്ടല്ലൂർ, വി. ടി ബഷീർ ഇരിമ്പിളിയം, മൊയ്‌തീൻ പി. പി എടയൂർ, കെ. വി മുസ്തഫ വളാഞ്ചേരി, ഒ. കെ നജീബ് മാറാക്കര, മുബഷിർ എടയൂർ എന്നിവർ സംസാരിച്ചു. കോട്ടക്കൽ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി ഹംദാൻ ബാബു സ്വാഗതവും ട്രഷറർ സൈനുദ്ദീൻ കോടഞ്ചേരി നന്ദിയും പറഞ്ഞു.