Monday, 28 April - 2025

ഖുർആന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഹോളി ഖുർആൻ മ്യൂസിയം മക്കയിൽ തുറന്നു

മക്ക: ഹോളി ഖുർആൻ മ്യൂസിയം മക്കയിൽ തുറന്നു. മക്ക ഡപ്യൂട്ടി ഗവർണർ സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ഉദ്ഘാടനം ചെയ്തു. മക്കയുടെ ആത്മാവും ചരിത്രവും ആസ്വദിക്കാൻ താൽപര്യമുള്ളവരുടെ ശ്രദ്ധാകേന്ദ്രമായ ജബലുന്നൂറിലെ ഹിറ കൾചറൽ ഡിസ്ട്രിക്ടിലാണ് മ്യൂസിയം സ്ഥാപിച്ചത്. 

അപൂർവ കൈയെഴുത്തു പ്രതികൾ, ഖുർആന്റെ ചരിത്രപരമായ പകർപ്പുകൾ, സന്ദർശകർക്ക് കൈയെഴുത്തു പ്രതികളിലൂടെ ഖുർആൻ ചരിത്രവും അതിന്റെ സംരക്ഷണവും തൊട്ടറിയാൻ അനുവദിക്കുന്ന ഇന്ററാക്ടീവ് ഡിസ്പ്ലേകൾ എന്നിവ ഇവിടെയുണ്ട്. 

മൂന്നാം ഖലീഫയായ ഉസ്മാൻ ബിൻ അഫാന്റെ ഖുർആൻ കൈയെഴുത്ത് പ്രതിയുടെ പകർപ്പും പുരാതന ശിലാലിഖിതങ്ങളും പുരാവസ്തു ശേഖരത്തിൽ ഉൾപ്പെടും. മക്ക റോയൽ കമ്മിഷന്റെ മേൽനോട്ടത്തിലാണ് മ്യൂസിയം പ്രവർത്തിക്കുന്നത്.67,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സ്ഥാപിച്ച ഹിറ കൾചറൽ ഡിസ്ട്രിക്ടിൽ മക്കയുടെ ചരിത്രവും ചൈതന്യവും അനുഭവിച്ചറിയാം.

പുതുതായി തുറന്ന ഹോളി ഖുർആൻ മ്യൂസിയത്തിലെ കാഴ്ചകൾ.

മ്യൂസിയത്തിൽ നിന്നുള്ള കാഴ്ച.
പ്രവാചകൻ മുഹമ്മദ് നബിക്ക് ആദ്യ ദിവ്യവെളിപാട് ഇറങ്ങിയ ഹിറാ ഗുഹയിലേക്കുള്ള കയറ്റം അടുത്തറിയാനുള്ള അവസരവും ഇവിടെയുണ്ട്. സൗദി കോഫി മ്യൂസിയം, ഹിറാ പാർക്ക് എന്നിയും ഹിറാ കൾചറൽ ഡിസ്ട്രിക്ടിൽ ഉൾപ്പെടും .റമസാൻ അവസാനം വരെ മ്യൂസിയം തുറന്നിരിക്കും.

Most Popular

error: