Monday, 28 April - 2025

സ്വർണക്കടത്ത്: നടി രന്യ റാവു ഒരു വർഷത്തിനിടെ ദുബായ് യാത്ര നടത്തിയത് 30 തവണ

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ 14.2 കിലോഗ്രാം സ്വർണവുമായി അറസ്റ്റിലായ കന്നഡ നടി രന്യ റാവു (31) ഒരു വർഷത്തിനിടെ സ്വർണക്കടത്തിനായി 30 തവണ ദുബായ് യാത്ര നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഓരോ യാത്രയിലും സ്വർണത്തിന്റെ അളവനുസരിച്ച് 13 ലക്ഷം രൂപവരെ കമ്മിഷൻ പറ്റിയിരുന്നതായും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ (ഡി.ആർ.ഐ.) അന്വേഷണത്തിൽ കണ്ടെത്തി.

കർണാടക പോലീസ് ഹൗസിങ് കോർപ്പറേഷൻ ഡി.ജി.പി. രാമചന്ദ്രറാവുവിന്റെ വളർത്തുമകളായ രന്യ അദ്ദേഹത്തിന്റെ പേരുപറഞ്ഞ് ഗ്രീൻ ചാനൽ വഴിയായിരുന്നു സുരക്ഷാപരിശോധന ഇല്ലാതെ വിമാനത്താവളത്തിൽനിന്ന് പുറത്തു കടന്നിരുന്നത്. സ്വർണം കടത്താൻ രൂപമാറ്റം വരുത്തിയ ജാക്കറ്റുകളും ബെൽറ്റുകളും നടി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി.

Most Popular

error: