അബുദാബി: യു.എ.ഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. മുഹമ്മദ് റിനാഷ് അരങ്ങിലത്തോട്ട്, മുരളീധരൻ പി വി എന്നിവരുടെ വധശിക്ഷയാണ് യു.എ.ഇ നടപ്പാക്കിയത്. കൊലപാതക കേസിലാണ് ഇരുവർക്കും ശിക്ഷ നടപ്പാക്കിയത്. ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിദേശകാര്യമന്ത്രാലയത്തെ യു.എ.ഇയാണ് ഇക്കാര്യം അറിയിച്ചത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വധശിക്ഷ നടപ്പാക്കിയ വിവരം കുടുംബത്തെ അറിയിച്ചു. അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ കുടുംബത്തിന് സൗകര്യം നൽകുമെന്നും അറിയിച്ചിട്ടുണ്ട്. എമിറാത്തി പൗരനെ കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് റിനാഷിന്റെ വധശിക്ഷ നടപ്പാക്കിയത്.
ഇന്ത്യക്കാരനെ കൊലപ്പെടുത്തിയതിനാണ് മുരളീധരന് വധശിക്ഷ ലഭിച്ചത്. ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയ വിവരം ഫെബ്രുവരി 28-ാം തീയതിയാണ് യു.എ.ഇ. അധികൃതര്‍ ഇന്ത്യന്‍ എംബസിയെ അറിയിച്ചത്.