ജിദ്ദ: ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റും ഫണ്ട് കണ്ടെത്തുന്നതിൻ്റെ ഭാഗമായി കോട്ടക്കൽ മണ്ഡലം കെഎംസിസി തമർ ചലഞ്ച് നടത്തി. രണ്ട് മാസം മുമ്പ് നടത്തിയ തമർ ചലഞ്ച് ക്യാമ്പയിനിൽ ഓർഡർ നൽകിയ കോട്ടക്കൽ മണ്ഡലത്തിൻ്റെ വിവിധ പഞ്ചായത്ത്, മുനിസിപ്പാലിറ്റിയിൽ നിന്നുള്ളവർക്ക് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഈത്തപ്പഴം വിതരണം ചെയ്തു.
തമർ ചലഞ്ചിന് ജിദ്ദ – കോട്ടക്കൽ മണ്ഡലം കെഎംസിസി ഭാരവാഹികൾ നേതൃത്വം നൽകി. കഴിഞ്ഞ വർഷവും റമദാൻ പ്രമാണിച്ച് തമർ ചലഞ്ച് സംഘടിപ്പിച്ചിരുന്നു. തമർ ചലഞ്ച് വിജയിപ്പിക്കാൻ പരിശ്രമിച്ച മുഴുവൻ കെഎംസിസി പ്രവർത്തകരെയും ജിദ്ദ – കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡൻ്റ് ഷാജഹാൻ പൊന്മള, ജനറൽ സെക്രട്ടറി ഹംദാൻ ബാബു കോട്ടക്കൽ എന്നിവർ അഭിനന്ദിച്ചു.