കാമുകിയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി ഓടയില്‍ തള്ളിയ യുവാവ് നേരെ പോയത് ഗംഗയില്‍ സ്‌നാനം ചെയ്യാന്‍. ഉത്തര്‍പ്രദേശിലെ ജോന്‍പുരിലാണ് സംഭവം. വിശാല്‍ സാഹ്നിയെന്ന യുവാവാണ് കാമുകിയായ അനന്യ സാഹ്നിയെ കൊലപ്പെടുത്തിയത്. മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഓടിയില്‍ തള്ളിയ ശേഷം പാപമുക്തി നേടാനാണ് വിശാല്‍ ഗംഗയില്‍ സ്‌നാനം ചെയ്തത്.
തുടര്‍ന്ന് തലമുണ്ഠനം ചെയ്യുകയും ചെയ്തു. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പോലീസ് വിശാലിനെ പിടികൂടിയത്. 2019 മുതല്‍ ഇരുവരും പ്രണയത്തിലായത്. ഫെബ്രുവരി 25ന് വാരണാസിയിലെ അനന്യയുടെ വീട്ടില്‍ വിശാല്‍ എത്തുകയും ഇവിടെ വച്ച് വഴക്കുണ്ടാവുകയും ചെയ്തു. വഴക്കിനിടെ അനന്യ ചെരിപ്പെടുത്ത് വിശാലിനെ അടിച്ചു.
ഇതോടെ വിശാല്‍ തൂമ്പയെടുന്ന് കാമുകിയെ അടിക്കുകയായിരുന്നു. അടിയേറ്റ് അനന്യ മരിച്ചു. ഇതോടെ കാലും തലയും കയറെടുത്ത് കൂട്ടിക്കെട്ടിയ ശേഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കുകയും ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി ഓടയില്‍ തള്ളുകയുമായിരുന്നു.
തുടര്‍ന്ന് പ്രതി പാപമുക്തിക്കായി ഗംഗയില്‍ പോയി കുളിക്കുകയും തല മൊട്ടയടിക്കുകയും ചെയ്തു. ഫെബ്രുവരി 28ന് കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്.