റിയാദ്: വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന മലപ്പുറം സ്വദേശി മരണപ്പെട്ടു. മലപ്പുറം 55 ആം മൈൽ അരക്കുപറമ്പ് ചക്കാലകുന്നൻ വീട്ടിൽ സൈനുൽ ആബിദ് ആണ് മരണപ്പെട്ടത്. മുപ്പത്തിനാല് വയസായിരുന്നു. രണ്ടാഴ്ച മുമ്പ് നടന്ന അപകടത്തെ തുടർന്ന് മുവസാത്ത് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
റിയാദ് റിമാലിന്റെ അടുത്തുള്ള ദമാം ഹൈവേയിൽ റോഡ് സൈഡിൽ നിൽക്കുന്നതിനിടെ ബംഗ്ലാദേശി പൗരൻ ഓടിച്ചുരുന്ന വാഹനം ഇടികുയായിരുന്നു. ഇതേ തുടർന്ന് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞു വരുന്നതിനിടെയാണ് മരണം.
പിതാവ്: അബൂബക്കർ, മാതാവ്: ജമീല, ഭാര്യ: ഫാത്തിമത് റിഷാദ. മയ്യത്ത് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള തീരുമാനത്തിലാണ് കുടുംബം. ഇതിനായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ മയ്യത്ത് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ പൂർത്തിയായി വരികയാണ്.