റമസാൻ: റിയാ​ദ് മെ​ട്രോ ട്രെ​യി​ൻ സ​ർ​വി​സു​ക​ളു​ടെ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു

0
367

റി​യാ​ദ്​:​ റി​യാ​ദ് മെ​ട്രോ ട്രെ​യി​ൻ സ​ർ​വി​സു​ക​ളു​ടെ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു. ട്രെ​യി​നി​​ന്‍റെ പു​തി​യ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​സ​മ​യം റി​യാ​ദ് പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ചു.

ഞാ​യ​റാ​ഴ്​​ച മു​ത​ൽ വ്യാ​ഴാ​ഴ്​​ച വ​രെ രാ​വി​ലെ എ​ട്ട്​ മു​ത​ൽ പു​ല​ർ​ച്ചെ ര​ണ്ടു​വ​രെ​യാ​യി​രി​ക്കും സ​ർ​വി​സ്. നി​ല​വി​ൽ ഇ​ത്​ രാ​വി​ലെ ആ​റ്​ മു​ത​ൽ രാ​ത്രി 12.30 വ​രെ​യാ​യി​രു​ന്നു.

പു​തി​യ സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ച്​ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സ​ർ​വി​സു​ണ്ടാ​വി​ല്ല. ഉ​ച്ച​ക്ക്​ 12 മു​ത​ൽ പു​ല​ർ​ച്ചെ മൂ​ന്ന് വ​രെ ആ​യി​രി​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ 10​ മു​ത​ൽ പു​ല​ർ​ച്ചെ ര​ണ്ട്​ വ​രെ​യാ​യി​രി​ക്കും. മെ​ട്രോ​യോ​ട്​ അ​നു​ബ​ന്ധി​ച്ചു​ള്ള റി​യാ​ദ് ബ​സു​ക​ൾ ദി​വ​സ​വും രാ​വി​ലെ 6.30 മു​ത​ൽ പു​ല​ർ​ച്ചെ ര​ണ്ടു​വ​രെ സ​ർ​വി​സ് ന​ട​ത്തു​മെ​ന്നും​ അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി.