ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ ജോലിചെയ്യുന്ന മലപ്പുറം കോക്കൂര്‍ വട്ടത്തൂര്‍ വളപ്പില്‍ സ്വദേശിയാണ് മരണപ്പെട്ടത്
മസ്‌കത്ത്: ഒമാനില്‍ മകനൊപ്പം കുളിക്കുകയായിരുന്ന മലയാളി യുവ ഡോക്ടര്‍ മുങ്ങി മരിച്ചു. ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ ജോലിചെയ്യുന്ന മലപ്പുറം കോക്കൂര്‍ വട്ടത്തൂര്‍ വളപ്പില്‍ നവാഫ് ഇബ്രാഹിം (34) ആണ് മരിച്ചത്. ഇബ്രിയിലെ വാദി ധാമില്‍ ആണ് മുങ്ങി മരണം. ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള നിസ് വ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ സേവനംചെയ്തുവരികയായിരുന്നു നവാഫ് ഇബ്രാഹിം.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഭാര്യ ഡോ. നിഷിയക്കും മകനുമൊപ്പമാണ് നവാഫ് ഇബ്രാഹിം വാദി ധാം സന്ദര്‍ശിക്കാനെത്തിയത്. മകനുമൊത്ത് ഇവിടെവച്ച് കുളിച്ച് കൊണ്ടിരിക്കെ കാല്‍ വഴുതി വാദിയിലേക്ക് വീഴുകയായിരുന്നു. പാറയില്‍ കുടുങ്ങിയ ഇദ്ദേഹത്തെ മറ്റ് ടൂറിസ്റ്റുകള്‍ എത്തിയാണ് പുറത്തെടുത്തത്. ഉടനെ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും നവാഫ് ഇബ്രാഹീമിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
കൂടെയുണ്ടായിരുന്ന ഭാര്യ നിഷിയയും മകന്‍ നഹാന്‍ നവാഫും (രണ്ട് വയസ്സ്) സുരക്ഷിതരാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. മയ്യിത്ത് ഇബ്രി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകും.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
