കോഴിക്കോട് – തൃശൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് ആണ് അപകടത്തില്‍പെട്ടത്
മലപ്പുറം: മലപ്പുറം: മലപ്പുറം പുത്തനത്താണിയിൽ ബസ് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏഴ് മണിയോടെയാണ് അപകടം. കോഴിക്കോട് – തൃശൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് ആണ് അപകടത്തില്‍പെട്ടത്. ദേശീയ പാത നിര്‍മാണത്തിന് എത്തിച്ച മണ്‍കൂനയില്‍ ഇടിച്ചുകയറിയാണ് ബസ് മറിഞ്ഞത്.
ആരുടെയും പരിക്ക് ഗുരുതരമല്ല. തിരുവനന്തപുരം വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ ഇരു ബസിലെയും ഡ്രൈവർമാർക്ക് പരിക്കേറ്റു.
