ബെംഗളൂരു: കർണാടകയിൽ അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 20 -കാരൻ മരിച്ചു. യാത്രക്കാരായ നാലുപേർക്ക് പരിക്ക്. നിയന്ത്രണം വിട്ട കാർ നാല് തവണ മലക്കം മറിഞ്ഞ ശേഷം നിൽക്കുകയായിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ദൊഡ്ഡബല്ലാപുർ താലൂക്കിൽ തിങ്കളാഴ്ചയായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മലക്കം മറിഞ്ഞതിന്റെ ആഘാതത്തിൽ കാറിനുള്ളിൽ നിന്ന് രണ്ടുപേർ പുറത്തേക്ക് തെറിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. അകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരിക്കുന്ന വീഡിയോയെക്കുറിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇതിന്റെ ആധികാരികത ഉറപ്പുവരുത്തിയിട്ടില്ല.
കാർ ഓടിച്ചിരുന്നു മുഹമ്മദ് യൂനുസ് എന്നയാളാണ് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കൂടെ ഉണ്ടായിരുന്ന നാലുപേർ ചികിത്സയിലാണ്. ദർവാഡിൽ നിന്ന് വിജയപുരയിലേക്ക് പോകുന്ന വാഹനമാണ് അപകടത്തിൽപെട്ടതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.