ഗസ്സ: ടെൻ്റുകളിലേക്കും മൊബൈൽ ഹോമുകളിലേക്കുള്ള പ്രവേശനം ഇസ്രായേൽ തടഞ്ഞതിനെത്തുടർന്ന് മൂന്ന് കുട്ടികൾ കൂടി മരവിച്ച് മരിച്ചതായി ഗാസ സിറ്റിയിലെ ഡോക്ടർമാർ സ്ഥിരീകരിച്ചു. ഒന്ന് മുതൽ രണ്ട് ദിവസം വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചതെന്നും മൂന്ന് കുട്ടികൾ ഗുരുതരാവസ്ഥയിലാണെന്നും അധികൃതർ അറിയിച്ചു.
‘കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ സമാനമായ എട്ട് കേസുകളാണ് വന്നത്. എല്ലാവരെയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മൂന്ന് നവജാതശിശുക്കൾ അഡ്മിറ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ മരിച്ചു, ഒന്ന് മുതൽ രണ്ട് ദിവസം വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. അവർക്ക് രണ്ട് കിലോയോ അതിൽ താഴെയോ ഭാരം മാത്രമേയുള്ളു’. ഡോ. സലാ പറഞ്ഞു. തണുപ്പിൽ നിന്ന് രക്ഷതേടാൻ ടെൻ്റുകൾ, മൊബൈൽ ഹോമുകൾ, ഇന്ധനം എന്നിവ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികളോട് ഡോ. സലാ അഭ്യർത്ഥിച്ചു.
