മലപ്പുറം: ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റിനെതിരായ യുഡിഎഫ് അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനിരിക്കെ പഞ്ചായത്ത് ഓഫിസിനു മുന്നിൽ സംഘർഷം. 20 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ നിലവിൽ എൽഡിഎഫാണു ഭരിക്കുന്നത്. ഇരു മുന്നണികൾക്കും 10 അംഗങ്ങൾ വീതമാണ്. പി.വി.അൻവറിനൊപ്പമുള്ള ഒരംഗം യുഡിഎഫ് അംഗങ്ങൾക്കൊപ്പം രാവിലെ 6 മണിക്കു തന്നെ പഞ്ചായത്ത് ഓഫിസിലെത്തിയിട്ടുണ്ട്. പി.വി.അൻവറിനൊപ്പം നിൽക്കുന്ന അംഗത്തെ രണ്ടു ദിവസമായി കാണാനില്ലായിരുന്നു.
