കൂട്ടക്കൊല? 6 പേരെ കൊന്നെന്ന് 23 കാരൻ, പോലീസിൽ കീഴടങ്ങി

0
4911

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ആറുപേരെ കൊലപ്പെടുത്തിയെന്നു പൊലീസിന് മൊഴി നൽകി യുവാവ്. സഹോദരിയടക്കം ആറുപേരെ കൊലപ്പെടുത്തിയെന്നാണു യുവാവിന്റെ വെളിപ്പെടുത്തൽ. ഇക്കാര്യം പരിശോധിക്കുകയാണെന്നു പൊലീസ് പറഞ്ഞു.

വെഞ്ഞാറമൂട് സ്വദേശി അസ്‌നാന്‍ (23) ആണു പൊലീസില്‍ കീഴടങ്ങിയത്. യുവാവിന്റെ ആക്രമണത്തിൽ സഹോദരി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ആക്രമണത്തില്‍ അമ്മയ്ക്കും പെൺസുഹൃത്തിനും ഗുരുതരമായി പരുക്കേറ്റു.