റിയൽ കേരള ഫുട്ബോൾഃ വിജയ് മസാല BFC ജിദ്ദ ചാമ്പ്യൻമാർ

0
556

ജിദ്ദ: ജിദ്ദയിലെ ഫുട്ബാൾ പ്രേമികൾക്ക് റിയൽ കേരള ഒരുക്കിയ ഫുട്ബാൾ മാമാങ്കം പരിസമാപ്തി കുറിച്ചപ്പോൾ ജിദ്ദയിലെ പ്രമുഖ 8 സീനിയർ ടീമുകൾ പങ്കെടുത്ത മൽസരത്തിലെ ഫൈനൽ ചാമ്പ്യൻമാരായി പേര് മാറാത്ത പെരുമ മാറാത്ത പാരമ്പര്യമുള്ള വിജയ് മസാല സ്പോൺസർ ചെയ്യുന്ന BFC ജിദ്ദയെ തിരഞ്ഞെടുത്തു.

ജിദ്ദയിലെ ബവാദിയിൽ കഴിഞ്ഞ 8 വർഷങ്ങൾക്ക് മുൻമ്പ് ആരംഭിച്ച ബവാതി ഫ്രെണ്ട്സ് ക്ലബ്‌ ജിദ്ദ എന്ന BFC ജിദ്ദ ടീമിനെ കഴിഞ്ഞ ഒന്നര മാസം മുമ്പാണ് വിജയ് മസാല സ്പോൺസർ ചെയ്യുന്നത. വളരെ കാലങ്ങളായി സൗദിയിലെ വിദേശികൾക്കിടയിലും സ്വദേശികൾക്കിടയിലും ഒരുപോലെ അറിയപ്പെടുന്ന വിജയ് മസാല കമ്പനിയുടെ സ്പോൺസർഷിപ്പിൽ BFC ജിദ്ദ മത്സരിച്ച 3 ടൂർണമെന്റുകളിൽ രണ്ടു വിന്നേഴ്സ് ട്രോഫികളും, ഒരു റൺണ്ണേഴ്സ് ട്രോഫിയും സ്പോൺസറുടെ പേരിൽ നേടികൊടുക്കാൻ ക്ലബിന് സാധിച്ചു.

കാഫ് കപ്പിൽ ഫൈനലിൽ ശക്തരായ റീം അൽ ഊല യാമ്പോ ടീമുമായിട്ടാണ് വിജയ് മസാല BFC ജിദ്ദ മത്സരിച്ചത്. കളിയുടെ ആദ്യം പകുതിയിൽ റീം അൽ ഊലയുടെ ഫോർവെർഡ് MD സഹീർ പൊറ്റമ്മൽ നേടിയ മനോഹര ഗോളിൽ ടീം റീം മുന്നിൽ എത്തിയങ്കിലും സെക്കന്റ്‌ ഹാഫിൽ ആസിഫ് വാഴക്കാടിന്റെ ഗോളിൽ വിജയ് മസാല BFC ജിദ്ദ സമനില പിടിക്കുകയായിരുന്നു. കളിയുടെ റെഗുലർ ടൈമിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു സമനില പാലിച്ചു. വാശിയേറിയ മത്സരം എക്സ്ട്രാ ടൈമിലേക്കു റഫെറി ഫിസിൽ വിളിച്ചു അവിടെയും സമനില തുടർന്നപ്പോൾ ജിദ്ധയുടെ കാഫ് കപ്പിലെ ചാമ്പ്യൻമാരെ കണ്ടെത്താൻ ആർത്ഥിരമ്പുന്ന തിരമാല കണക്കിന് തടിച്ചുകൂടിയ ജിദ്ദായിലേയും, ജിദ്ധയുടെ പരിസര പ്രവിശ്യയിലുമുള്ള ഫുട്ബോൾ പ്രേമികൾക്ക് മുന്നിൽ കളി പെനാൽട്ടിയിലേക്ക് നീങ്ങി കളിയിൽ ഉടനീളം വിജയ് മസാല BFC ജിദ്ധയുടെ ഗോൾ മുഖം കാത്തുസൂകിച്ച ശക്തനായ കാവൽ കാരൻ മുൻ FC കൊണ്ടോട്ടിയുടെ ഗോൾ കീപ്പർ ശറഫുവിന്റെ മനോഹരമായ സേവുകളിൽ വിജയ് മസാല BFC എതിരാളികളായ ജിദ്ദ റീം അൽ ഊല ടീം യാമ്പോയെ 5-3 എന്ന നിലയിൽ പരാജയപ്പെടുത്തുകയായിരുന്നു.

ജിദ്ദയിലെ ഫുട്ബോൾ ആരാതകരായ കാണികൾക്ക് വേണ്ടി കാഫ് കപ്പ് സഘാടകരായ റിയൽ കേരള ഒരുക്കിയ വാശിയെറിയ ടൂർണമെന്റിലെ ഫൈനലിലെ മികച്ച കളികാരനായും ടൂർണമെന്റിലെ മികച്ച ഗോൾ കീപറായും വിജയ് മസാല BFC ജിദ്ധയുടെ ശറഫുവിനെ തിരഞ്ഞെടുത്തു. മികച്ച സ്റ്റോപ്പർ BFC യുടെ ആഷിക്കും, ടൂർണമെന്റിലെ ബെസ്റ്റ് പ്ലയറായി റീം അൽ ഊല യാമ്പോയുടെ ജൈസലിനെയും, ബെസ്റ്റ് ഫോർവേർഡ് ആയി MD സഹീർ പൊറ്റമ്മലിനേയും തിരഞ്ഞെടുത്തു. ടീം വിജയ് മസാല BFC ജിദ്ദയുടെ അടുത്ത മത്സരം ഈ മാസം 27 നു ജിദ്ദ അമീർ ഫവാസ് ഏരിയ കെഎംസിസി സംഘടിപ്പിക്കും ടൂർണമെന്റിലാണ്.