ഉറങ്ങിക്കിടന്നയാളെ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തി, പ്രതി സ്വന്തം അനിയൻ

0
684

ചെങ്ങന്നൂര്‍: ഉറങ്ങിക്കിടന്ന ജ്യേഷ്ഠനെ കഴുത്തില്‍ കയര്‍ കുരുക്കി അനുജന്‍ കൊലപ്പെടുത്തി.ചെങ്ങന്നൂര്‍ നഗരസഭ 21-ാം വാര്‍ഡില്‍ തിട്ടമേല്‍ അരമന മാര്‍ത്തോമാപള്ളിക്കു സമീപം ചക്രപാണിയില്‍ പ്രസന്നന്‍ (47) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് സഹോദരന്‍ പ്രസാദ് (45)നെ കസ്റ്റഡിലെടുത്തതായി ചെങ്ങന്നൂര്‍ പോലീസ് അറിയിച്ചു.

ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. കുടുംബകലഹമാണ് കാരണമെന്നാണ് പോലീസ് പറയുന്നത്. രാവിലെ പ്രസന്നന്‍ മരിച്ചു കിടക്കുന്നതു കണ്ട വീട്ടുകാര്‍ വാര്‍ഡ് കൗണ്‍സിലറെ വിവരം അറിയിക്കുകയായിരുന്നു. കൗണ്‍സിലറാണ് പോലീസില്‍ സംഭവമറിയിച്ചത്. മരിച്ച പ്രസന്നന്‍ അവിവാഹിതനാണ്.

മരിച്ച പ്രസന്നൻ

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക