സ്ഥാപക ദിനത്തിലൂടെ പക്ഷേ മൂന്ന് പതിറ്റാണ്ട് നീളുന്ന പൈതൃകമാണ് ആഘോഷിക്കുന്നത്.
റിയാദ്: ഇന്ന് അഥവാ ഫെബ്രുവരി 22 ന് സഊദി അറേബ്യ ഫൗണ്ടേഷൻ ദിനമായി ആചരിക്കുകയാണ്. എല്ലാ വർഷവും ഫെബ്രുവരി 22 സ്ഥാപക ദിനമായി ആചാരിക്കാനും ഔദ്യോഗിക അവധി ദിനമാക്കിയും 2022 ലാണ് സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് ആലു സഊദ് ഉത്തരവിറക്കിയത്. ഇതോടെ, രാജ്യത്ത് സഊദി സ്ഥാപക ദിനവും ദേശീയ ദിനവും ആചാരിക്കുന്നുണ്ട്. ഫെബ്രുവരി 22 നായിരിക്കും സ്ഥാപക ദിനമെങ്കിൽ സെപ്റ്റംബർ 23 നാണ് ദേശീയ ദിനം.
1977 ൽ മതപണ്ഡിതനായ മുഹമ്മദ് ബിൻ അബ്ദുൾ വഹാബുമായുള്ള സഖ്യത്തിലൂടെ അന്നുണ്ടായിരുന്ന മൂന്ന് സംസ്ഥാനങ്ങൾ ചേർന്ന് അൽപം കൂടി വലിയ രാജ്യമായി പ്രഖ്യാപിച്ചു. പിന്നീട് വന്ന ലോക സൈനിക വിഭാഗങ്ങളുമായുള്ള ഏറ്റുമുട്ടലുകൾക്കും ആ സംഘങ്ങളുടെ പതനത്തിനും ശേഷമാണ് ഇന്നത്തെ സഊദി അറേബ്യയുടെ ഉദയം. പിന്നീട് വിവിധ നാട്ടു രാജ്യങ്ങളും ഭരണ പ്രദേശങ്ങളും സഊദിയുടെ ഭരണ പരിധിയിൽ ചേർത്തു. ഖലീഫമാരുടെ ഭരണ കാല ശേഷം അറബ് മേഖലയിൽ രാഷ്ട്രം എന്ന സങ്കൽപത്തിന്റെ പൂർത്തീകരണമായിരുന്നു സഊദി അറേബ്യ.
ഇമാം മുഹമ്മദ് ബിൻ സഊദിന്റെ കാലഘട്ടത്തിൽ, ആദ്യത്തെ സഊദി രാഷ്ട്രം ഹിജ്‌റ 1139 (എ ഡി 1727) ൽ അതിന്റെ തലസ്ഥാനം ദിരിയയിൽ സ്ഥാപിക്കുകയും ഹിജ്റ 1233 വരെ നിലനിൽക്കുകയും ചെയ്തു. അതിന്റെ പൂർത്തീകരണത്തിനുശേഷം, രണ്ടാം സഊദി രാഷ്ട്രം ഇമാം തുർക്കി ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ സഊദ് സ്ഥാപിച്ചു. ഹിജ്റ 1240 – 1309 വരെ ആയിരുന്നിത്. രണ്ടാം സഊദി രാഷ്ട്രത്തിന്റെ അവസാനത്തിനുശേഷം, 1319 ഹിജ്റയിൽ അബ്ദുൽ അസീസ് അൽ സഊദ് രാജാവ് സഊദി അറേബ്യ രാജ്യം സ്ഥാപിച്ചു.
ഇമാം മുഹമ്മദ് ബിൻ സഊദ് ദിരിയയിൽ അധികാരമേറ്റതിന്റെ തുടക്കമാണ് ഫെബ്രുവരി 22-ന് തിരഞ്ഞെടുത്തത്. 1727 ഫെബ്രുവരി 22 നാണ് സഊദി രാഷ്ട്രം സ്ഥാപിക്കുന്നതിന്റെ ആരംഭ തീയതിയായി നിശ്ചയിച്ചത്. ഇമാം മുഹമ്മദ് ബിൻ സഊദിന്റെ ഭരണത്തിന്റെ തുടക്കത്തിലേക്കും ഹിജ്റ 1139 വർഷത്തിന്റെ രണ്ടാം പകുതിയിൽ ദിരിയയിൽ അധികാരം ഏറ്റെടുത്തതിലേക്കും ചൂണ്ടിയാണ് ഫെബ്രുവരി 22 എന്ന തീയതി തിരഞ്ഞെടുക്കുന്നത്. ഇത് 1727 ഫെബ്രുവരി 22 നായിരുന്നു നടന്നത്. അഥവാ ഹിജ്‌റ 1139 ജമാദുൽ ആഖർ 30 ന്.
ഈ മൂന്ന് നൂറ്റാണ്ടുകളുടെ പാരമ്പര്യം പറയുന്ന വിനോദ പരിപാടികളും രാജ്യത്ത് അരങ്ങേറുകയാണ്. ഒരാഴ്ച വരെ നീണ്ടു നിൽക്കുന്ന പരിപാടികൾ ഇതിന്റെ ഭാഗമായുണ്ട്. ആദ്യ സഊദി രാഷ്ട്രം രൂപം കൊണ്ട ദർഇയ്യയിൽ പൈതൃക പരിപാടികളും തുടരുന്നു. സഊദിയുടെ ചരിത്രം പറയുന്ന ഭൂപ്രദേശങ്ങൾ, പഴയകാല ചിത്രങ്ങൾ, നൂറ്റാണ്ടുകൾക്ക് മുമ്പ് ഉപയോഗിച്ചിരുന്ന പാത്രങ്ങൾ, വസ്ത്രങ്ങൾ, ആയുധങ്ങൾ, അക്കാലത്തെ തെരുവ് ചന്തയുടെ എന്നിവയെല്ലാം പുനരാവിഷ്‌കരിച്ചാണ് ആഘോഷങ്ങൾ.
ആഘോഷങ്ങളുടെ ഭാഗമാകാൻ ചെറുകിട വൻകിട സ്ഥാപനങ്ങളും മറ്റ് സേവന മേഖലകളും അവരുടെ പ്രത്യേക ഓഫറുകളുമായി ആഘോഷം ജനകീയമാക്കുന്നു. 2022 വരെ ദേശീയ ദിനം മാത്രമായിരുന്നു രാഷ്ട്രത്തിന്റെ ആഘോഷമെന്ന നിലക്ക് സഊദിക്ക് ഉണ്ടായിരുന്നത്. അത് സെപ്തംബർ 23ന്. 1932ൽ നജ്ദ് ഹിജാസ് മേഖലകൾ ഒന്നിപ്പിച്ച് സഊദി അറേബ്യയെന്ന ആധുനിക രാഷ്ട്രം രൂപീകരിച്ചതിന്റെ ഓർമപ്പെടുത്തൽ. അത് നടപ്പാക്കിയത് അബ്ദുൽ അസീസ് അൽ സഊദ് രാജാവായിരുന്നു. 2005 മുതൽ അന്നേ ദിവസം അവധി ദിനമായും പ്രഖ്യാപിച്ചു. ഇപ്പോൾ നടക്കുന്ന സ്ഥാപക ദിനത്തിലൂടെ പക്ഷേ മൂന്ന് പതിറ്റാണ്ട് നീളുന്ന പൈതൃകമാണ് ആഘോഷിക്കുന്നത്.





